എയര്‍സെല്‍ മാക്‌സിസ് കേസ്: ചിദംബരത്തെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം

Published On: 19 July 2018 1:00 PM GMT
എയര്‍സെല്‍ മാക്‌സിസ് കേസ്: ചിദംബരത്തെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ ധനമന്ത്രി പി. ചിദബരത്തെയും മകന്‍ കാര്‍ത്തീ ചിദംബരത്തെയും പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒരുമാസം മുന്നേ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ധനമന്ത്രിയായിരിക്കെ അധികാരം ദുരുപയോഗം ചെയ്ത് എയര്‍സെല്‍ കമ്പനിക്ക് ചട്ടങ്ങള്‍ മറികടന്ന് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ സഹായിച്ചുവെന്നതാണ് ചിദംബരത്തിനെതിരെ സി.ബി.ഐ ചുമത്തിയ കുറ്റം. എന്‍ഫോഴ്‌സ്‌മെന്റ് ചാര്‍ജ്ഷീറ്റില്‍ വിവിധ സ്ഥലത്ത് ചിദംബരത്തിന്റെ പേരുണ്ടായിരുന്നെങ്കിലും കുറ്റം ചുമത്തിയിരുന്നില്ല. ചിദംബരത്തെയും കാര്‍ത്തി ചിദംബരത്തെയും കൂടാതെ ഒന്‍പത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സി.ബി.ഐ കുറ്റപത്രത്തില്‍ പ്രതികളാണ്.

ബി.ജെ.പി സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തന്നെ പ്രതിയാക്കിയതെന്ന് ചിദംബരം പ്രതികരിച്ചു.


Top Stories
Share it
Top