കശ്മീര്‍; റംസാനിലെ വെടിനിര്‍ത്തല്‍ ദേശീയ താല്‍പര്യത്തിന് എതിരെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: റംസാന്‍ മാസത്തില്‍ കാശ്മീരില്‍ സമാധാനം കൊണ്ടുവരുന്നതിന് വെടിനിര്‍ത്തല്‍ വേണമെന്ന ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ...

കശ്മീര്‍; റംസാനിലെ വെടിനിര്‍ത്തല്‍ ദേശീയ താല്‍പര്യത്തിന് എതിരെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: റംസാന്‍ മാസത്തില്‍ കാശ്മീരില്‍ സമാധാനം കൊണ്ടുവരുന്നതിന് വെടിനിര്‍ത്തല്‍ വേണമെന്ന ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നിര്‍ദ്ദേശത്തെ തള്ളി സഖ്യകക്ഷിയായ ബി.ജെ.പി. വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നത് ദേശീയ താല്‍പര്യത്തിന് എതിരാണെന്നും സൈന്യത്തിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കുന്നതുമാണെന്ന് ബി.ജെ.പി വക്താവ് സുനില്‍ ഷെട്ടി പറഞ്ഞു.

കശ്മീരിലെ സുരക്ഷ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് മെഹബൂബ മുഫ്ത്തി വെടിനിര്‍ത്തല്‍ മുന്നോട്ട് വച്ചത്. വാജ്പേയ് കാലത്തെ പോലെ ഏകപക്ഷീയമായ വെടിനിര്‍ത്തലാണ് ആവശ്യമെന്നും ഏറ്റുമുട്ടലുകളില്‍ നിന്നും പരിശോധനകളില്‍ നിന്നും കാശ്മീര്‍ ജനതയ്ക്ക് ആശ്വാസം ആവശ്യമാണെന്നും മുഫ്ത്തി പറഞ്ഞിരുന്നു. പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ സമ്മര്‍ദ്ദം ചെലുത്താനും യോഗം നിര്‍ദ്ദേശിച്ചിരുന്നു.

വിഷയത്തില്‍ പൂര്‍ണമായും വിയോജിക്കുന്നതായി ബി.ജെ.പി പറയുന്നത്. ഇത് കൊണ്ട് നല്ല കാര്യങ്ങളൊന്നുമില്ലെന്നും സൈന്യത്തിന്റെ പ്രവര്‍ത്തനം നിക്ഷ്പക്ഷമാക്കുന്നത് വഴി ത്രീവവാദം വിജയിക്കുമെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

Story by
Read More >>