ബന്ദിപ്പൂരിലൂടെ രാത്രി സഞ്ചരിക്കാന്‍  കര്‍ണ്ണാടകയുടെ പിന്തുണ തേടി കേന്ദ്രം

Published On: 2 Aug 2018 4:30 AM GMT
ബന്ദിപ്പൂരിലൂടെ രാത്രി സഞ്ചരിക്കാന്‍  കര്‍ണ്ണാടകയുടെ പിന്തുണ തേടി കേന്ദ്രം

ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ വഴിയുള്ള രാത്രി യാത്രാ വിലക്കിലെ നിയന്ത്രണം നീക്കുന്നതിന് പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍ കര്‍ണ്ണാടകത്തിനു കത്ത് നല്‍കി. കേന്ദ്ര ഉപരിതല ഗാതഗത വകുപ്പ് സെക്രട്ടറി വൈ എസ് മാലികാണ് കര്‍ണ്ണാടക ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

റോഡിന്റ വീതി കൂട്ടി വശങ്ങളില്‍ വേലി നിര്‍മ്മിക്കാനും നിര്‍ദ്ദേശമുണ്ട്. ദേശീയപാത 212- ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളില്‍ കമ്പിവേലി കെട്ടി സംരക്ഷിക്കാമെന്ന നിര്‍ദ്ദേശവും മന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിനുള്ള ചെലവ് കേരളവും കര്‍ണ്ണാടകവും ചേര്‍ന്ന് വഹിക്കണമെന്നും കത്തിലുണ്ട്. വയനാട് - മൈസൂര്‍ ദേശീയപാത കടന്നു പോകുന്ന ബന്ദിപ്പൂരില്‍ രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറു വരെയാണ് ഗതാഗത നിയന്ത്രണം.

Top Stories
Share it
Top