സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ കേന്ദ്രം 7 തവണ ശ്രമിച്ചു

ഇന്ത്യ നിരീക്ഷണ രാജ്യമാകുമെന്ന് കോടതി ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന ആ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയായിരുന്നു. ആധാറിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കളെ നരീക്ഷിക്കാന്‍ മറ്റൊരു ശ്രമം ജൂലൈ 18നും കേന്ദ്രം നടത്തി. അതും സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു

സമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ കേന്ദ്രം 7 തവണ ശ്രമിച്ചു

2014-2018 വരെയുളള നാലു വര്‍ഷത്തിനിടെ സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ 7 തവണ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതിനായി സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനാണ് ശ്രമിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 25 ന് സമൂഹ മാധ്യമങ്ങളിലെ ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുന്നതിനായിയ കേന്ദ്രം ടെന്‍ഡര്‍ വിളിച്ചതായി മെയില്‍ വാര്‍ത്തയുണ്ടായിരുന്നു.

ഇന്ത്യ നിരീക്ഷണ രാജ്യമാകുമെന്ന് കോടതി ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന ആ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയായിരുന്നു. ആധാറിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കളെ നരീക്ഷിക്കാന്‍ മറ്റൊരു ശ്രമം ജൂലൈ 18നും കേന്ദ്രം നടത്തി. അതും സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു.

2014 നും 2018 നും ഇടയില്‍ സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കാനായി ഇതുപോലെ 7 തവണ കേന്ദ്രം ശ്രമിച്ചുവെന്ന് എന്‍ഡിടിവി കണ്ടെത്തി.

Read More >>