24 ലക്ഷം ഒഴിവുകളിൽ നിയമനം നടത്താതെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ

Published On: 2018-08-05 04:15:00.0
24 ലക്ഷം ഒഴിവുകളിൽ നിയമനം നടത്താതെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ

ന്യൂഡൽഹി: രാജ്യത്ത് വിവിധ മേഖലകളിലായി നികത്താനുള്ളത് 24 ലക്ഷം ഒഴിവുകളെന്ന് കേന്ദ്ര സർക്കാർ. പാർലമെന്റിൽ ചോദ്യങ്ങൾക്ക് മറുപടിയായി നൽകിയ കണക്കിലാണ് സർക്കാർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി എട്ടിന്​ രാജ്യസഭയിൽ നൽകിയ മറുപടി പ്രകാരം 10 ലക്ഷം അധ്യാപക ഒഴിവുകളാണ്​ രാജ്യത്ത്​ നിലവിലുള്ളത്​​. ഇതിൽ ഒമ്പത്​ ലക്ഷം എലിമ​ൻററി സ്​കൂളുകളിലും 1.1 ലക്ഷം സെക്കൻഡറി സ്​കൂളുകളിലുമാണ്​. സർവ ശിക്ഷ അഭിയാനാണ്​ ഇതുസംബന്ധിച്ച ​കണക്കുകൾ ക്രോഡീകരിച്ചത്​.

പൊലീസ് സേനയിൽ റിക്രൂട്ട്‌മെന്റ് നടത്താതെ ഒഴിഞ്ഞുകിടക്കുന്നത് 5.4 ലക്ഷം ഒഴിവുകളാണ്. റെയിൽവേയിൽ ഇത് 2.4 ലക്ഷവും അംഗനവാടികളിൽ 2.2 ലക്ഷവും ഒഴിവുകളുണ്ട്. പ്രതിരോധ സേനയിലുമുണ്ട് 1.2 ലക്ഷം നികത്താത്ത ഒഴിവുകൾ. വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി 1.5 ലക്ഷവും തപാൽ വകുപ്പിൽ 54,263ഉം എയിംസുകളിൽ 21,740ഉം കോടതികളിൽ 5853 ഒഴിവുകളും നികത്താതെ കിടക്കുന്നുണ്ട്.

Top Stories
Share it
Top