കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

Published On: 2018-05-04 03:00:00.0
കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ


ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിനൊടുവില്‍ സര്‍ക്കാരിന്റെ വിശദീകരണം ഇന്ന് ഉണ്ടായേക്കും. പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി നല്‍കാതിരുന്നതെന്തുകൊണ്ടെന്ന് സര്‍ക്കാര്‍ ഇന്ന് വിശദീകരിക്കും.

രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി പുരസ്‌കാരം നല്‍കുന്നത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി മലയാളി പുരസ്‌കാര ജേതാക്കളടക്കം 66 പേര്‍ പുരസ്‌കാര ദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു.

പുരസ്‌ക്കാരം ബഹിഷ്‌കരിച്ച മലയാളി കലാകാരന്‍മാര്‍ സര്‍ക്കാര്‍ നല്‍കിയ താമസ സൗകര്യം ഉപേക്ഷിച്ച് കേരള ഹൗസിലേക്ക് താമസം മാറ്റിയിരുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ച ഫഹദ് ഫാസില്‍ കഴിഞ്ഞ ദിവസം തന്നെ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയിരുന്നു. യേശുദാസ്, ജയരാജ് എന്നിവര്‍ കേന്ദ്രമന്ത്രിയില്‍ നിന്ന് തന്നെ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.

Top Stories
Share it
Top