മോദി സര്‍ക്കാര്‍ പത്ത് ആഴ്ചക്കുള്ളിൽ എടുത്തുകളഞ്ഞത് 60 നിയമങ്ങൾ

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളാണ് ഒഴിവാക്കിയതെന്നും അവ ആവശ്യമില്ലാത്തവയാണെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാര്‍ പത്ത് ആഴ്ചക്കുള്ളിൽ എടുത്തുകളഞ്ഞത് 60 നിയമങ്ങൾ

ന്യൂഡൽഹി: കേന്ദ്രസർക്കാർ കഴിഞ്ഞ പത്ത് ആഴ്ചക്കുള്ളിൽ എടുത്തുകളഞ്ഞത് 60 നിയമങ്ങൾ.സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളാണ് ഒഴിവാക്കിയതെന്നും അവ ആവശ്യമില്ലാത്തവയാണെന്നും അദ്ദേഹം പറഞ്ഞു.

മുൻ സർക്കാരുകളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം

ദാരിദ്ര നിർമ്മാർജ്ജനവും പാവപ്പെട്ടവരുടെ ഉന്നമനവുമാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. മുൻ സർക്കാർ പാവപ്പെട്ടവരെ അവഗണിച്ചുവെന്നും ആരോപിച്ചു.

രാജ്യത്തെ ജനസംഖ്യാ വർദ്ധനവിൽ ആശങ്ക പങ്കുവെച്ച അദ്ദേഹം കുടുംബാസൂത്രണ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തണമെന്നും. ആളുകളുടെ മനോഭാവം മാറാതെ സാമൂഹിക പരിഷ്‌കരണം ലക്ഷ്യം കാണില്ലെന്നും പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനമാണ് കേന്ദ്രത്തിന്റെ മുഖ്യലക്ഷ്യമെന്ന് വ്യക്തമാക്കിയ അദ്ദേഹം

എല്ലാവർക്കം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നും എല്ലാവർക്കും കുടിവെള്ളം എത്തിക്കുന്ന പദ്ധതി അതിവേഗം നടപ്പാക്കുമെന്നും അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളും മുന്നോട്ടുള്ള പദ്ധതികളും വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടന അനുഛേദം 370 റദ്ദാക്കിയ തീരുമാനം ഏകകണ്ഠ്യേന എടുത്തതാണെന്നും കശ്മീർ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഇതിലൂടെ സഫലീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Story by
Read More >>