കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചു പണി; അരുണ്‍ ജയറ്റിലിക്കും സ്മൃതി ഇറാനിക്കും സ്ഥാനചലനം

Published On: 2018-05-14 16:00:00.0
കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചു പണി; അരുണ്‍ ജയറ്റിലിക്കും സ്മൃതി ഇറാനിക്കും  സ്ഥാനചലനം

ന്യൂഡല്‍ഹി: 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി. വാര്‍ത്താ വിതരണ വകുപ്പ് സ്മൃതി ഇറാനിയില്‍ നിന്നും രാജ്യ വര്‍ദ്ധന് സിംഗ് റാത്തോഡിന് കൈമാറി. സ്വതന്ത്ര ചുമതലയോടെയാണ് കൈമാറ്റം. ധനകാര്യ വകുപ്പിന്റെ ചുമതല അരുണ്‍ ജയറ്റ്‌ലിയില്‍ നിന്നും പീയുഷ് ഗോയലിന് കൈമാറി.

ഇതോടെ സ്മൃതി ഇറാനിക്ക് ടെക്‌സ്‌റ്റെല്‍ വകുപ്പിന്റെ ചുമതല മാത്രമാകും. മുന്നേ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിയെ മാറ്റി പ്രകാശ് ജാവദേക്കര്‍ക്ക് ചുമതല നല്‍കിയിരുന്നു.ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുണ്ടാ വിവാദങ്ങളില്‍ വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനിക്ക് നേരെ വിമര്‍ശനങ്ങളുണ്ടായിരുന്നു. കിഡ്‌നി സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കുറച്ച് മാസങ്ങളായി അരുണ്‍ ജയ്റ്റലി ചികിത്സയിലാണ്‌.

Top Stories
Share it
Top