കേന്ദ്രവിജലന്‍സ് കമ്മീഷനില്‍ പരാതികള്‍ കുറവ്; 2017 ലഭിച്ചത് 23609 പരാതികള്‍ മാത്രം

ന്യൂഡല്‍ഹി: 2017ല്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് (സി.വി.സി.) ലഭിച്ച പരാതികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 2016ല്‍ 50,000 പരാതികള്‍ ലഭിച്ചപ്പോള്‍ 2017...

കേന്ദ്രവിജലന്‍സ് കമ്മീഷനില്‍ പരാതികള്‍ കുറവ്;  2017 ലഭിച്ചത് 23609 പരാതികള്‍ മാത്രം

ന്യൂഡല്‍ഹി: 2017ല്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് (സി.വി.സി.) ലഭിച്ച പരാതികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 2016ല്‍ 50,000 പരാതികള്‍ ലഭിച്ചപ്പോള്‍ 2017 ല്‍ 23,609 പരാതികളാണ് ലഭിച്ചത്. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. അഴിമതി ഇല്ലാതാക്കാന്‍ വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇതിന് സഹായകരമായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

വ്യാജമായ പരാതികള്‍ നീക്കം ചെയ്യുന്നതിനുള്ള മെച്ചപ്പെട്ട സംവിധാനങ്ങളും ഇതിന് സഹായകരമായി. അഴിമതിവിരുദ്ധ സേനയുടെ വിശ്വാസം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യം തുടങ്ങിയത്. അഴിമതി വിരുദ്ധ സംഘടനകളും പൊതുപ്രവര്‍ത്തകരും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിച്ചുതുടങ്ങി. ഇത് അഴിമതിയുടെ എണ്ണത്തില്‍ വലിയ കുറവ് വരുത്തി. 2011 സര്‍ക്കാര്‍ കൊണ്ടുവന്ന അഴിമതിവിരുദ്ധ നിയമം ശക്തമാക്കാനും അഴിമതി നിയന്ത്രിക്കാന്‍ ലോക്പാലിനെ നിയമിക്കാനും കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ആഴ്ച പാര്‍ലമെന്റിനു സമര്‍പ്പിച്ച സി.വി.സി. വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2017 ലെ കലണ്ടര്‍ പ്രകാരം 26,052 പരാതികളാണ് സി.വി.സി. സമര്‍പ്പിച്ചത്. 2016ല്‍ തീര്‍പ്പാകാത്ത 2,443 പരാതികളും ഇതില്‍ ഉള്‍പ്പെടും. മൊത്തം പരാതികളില്‍ 22,386 എണ്ണം തീര്‍പ്പാക്കി. തീര്‍പ്പാക്കാനുള്ള 3,666 പരാതികളില്‍ 2,391 എണ്ണം പേരുവെക്കാത്തവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂരിഭാഗം പരാതികളിലും ആരോപണങ്ങള്‍ തെളിയിക്കപ്പെടുകയോ, പരിശോധന നടക്കുകയോ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സാക്ഷ്യപ്പെടുത്തുന്നു.

Story by
Read More >>