അ​ഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാടിൽ സോണിയയെ കുടുക്കാൻ ആസൂത്രിത നീക്കമെന്ന് കോൺ​ഗ്രസ്

Published On: 2018-07-19 15:15:00.0
അ​ഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാടിൽ സോണിയയെ കുടുക്കാൻ ആസൂത്രിത നീക്കമെന്ന് കോൺ​ഗ്രസ്

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കേസില്‍ അറസ്റ്റിലായ വിവാദ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ സ്വാധീനിച്ച് ഇടപാടില്‍ സോണിയയ്ക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപിച്ചു.

ക്രിസ്റ്റ്യന്‍ മിഷേല്‍ രണ്ട് ദിവസം മുമ്പാണ് ദുബായിൽ നിന്നും അറസ്റ്റിലായത്. ബിജെപി സര്‍ക്കാരും കേന്ദ്രഏജന്‍സികളും ചേര്‍ന്ന് സോണിയയെക്കുറിച്ച് വ്യാജപ്രസ്താവന നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് ഇയാളുടെ അഭിഭാഷകന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. പ്രതികാര നടപടിയായി പ്രതിപക്ഷത്തിനെതിരെ വ്യാജരേഖകള്‍ ചമയ്ക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇടപെടുന്നത് രാജ്യത്തിന്റെ ചരിത്രത്തിലാദ്യാമായാണ്. സുര്‍ജെവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2007ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ ആവശ്യങ്ങള്‍ക്കായി ലക്ഷ്വറി ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. 12 ഹെലികോപ്ടറുകള്‍ വാങ്ങാനായിരുന്നു ധാരണ. കരാര്‍ ലഭിക്കാന്‍ ബന്ധപ്പെട്ടവരെ വേണ്ടുംവിധം കാണേണ്ടിവന്നെന്ന അഗസ്റ്റ വെസ്റ്റ്‌ലാന്റിന്റെ മാതൃകമ്പനി ഫിന്‍മെക്കാനമിക്കയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് 2103ല്‍ കരാര്‍ റദ്ദാക്കി.

Top Stories
Share it
Top