എസ്.സി/എസ്.ടി നിയമം; സുപ്രീംകോടതി വിധി രാജ്യത്ത് അസമത്വം സൃഷ്ടിച്ചെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: എസ്.സി/എസ്.ടി നിയമവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നിയമത്തിന്റെ സാധ്യതകളെ ലഘൂകരിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. വിധി രാജ്യത്തിന്റെ...

എസ്.സി/എസ്.ടി നിയമം; സുപ്രീംകോടതി വിധി രാജ്യത്ത് അസമത്വം സൃഷ്ടിച്ചെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: എസ്.സി/എസ്.ടി നിയമവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നിയമത്തിന്റെ സാധ്യതകളെ ലഘൂകരിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. വിധി രാജ്യത്തിന്റെ സമത്വത്തെ തകര്‍ക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.

അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിഷയത്തെ പരമോന്നതകോടതി ലാഘവത്തോടെ കൈകാര്യം ചെയ്തത് രാജ്യത്ത് കലാപവും അസ്വസ്ഥയും ഉണ്ടാകുന്നതിന് കാരണമായി. നിയമത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് പകരം ഭേദഗതി വരുത്തുകയാണ് കോടതി ചെയ്തതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു.

നിയമസഭ, ഭരണസമിതി, നീതി ന്യായ വ്യവസ്ഥ എന്നിവയുടെ അധികാരങ്ങളില്‍ അഭേദ്യമായ ഭിന്നത നിലനില്‍ക്കുന്ന രാജ്യത്ത് ഇത്തരം നിയമഭേദഗതികള്‍ മിഥ്യാബോധത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച ആശങ്ക പരിഹരിക്കുന്നതിന് വിധി പുനപരിശോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

Story by
Read More >>