ബലാത്സംഗത്തെ കേന്ദ്രം വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നു: സീതാറാം യെച്ചൂരി

ഹൈദരാബാദ്: കേന്ദ്രം ബലാത്സംഗത്തെ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം 22ാമത് പാര്‍ട്ടി...

ബലാത്സംഗത്തെ കേന്ദ്രം വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നു: സീതാറാം യെച്ചൂരി

ഹൈദരാബാദ്: കേന്ദ്രം ബലാത്സംഗത്തെ വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം 22ാമത് പാര്‍ട്ടി കോണ്‍ഗ്രസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബലാത്സംഗത്തെപ്പോലും രാഷ്ട്രീയ ആയുധമാക്കുന്ന ലജ്ജാകരമായ അവസ്ഥയാണ് രാജ്യത്തുള്ളത്. ഗോസംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിംകളും ദലിതുകളും ആക്രമിക്കപ്പെടുന്നു. യുവാക്കള്‍ എന്തു കഴിക്കണമെന്നും ആരോടു കൂട്ടുകൂടണമെന്നും ആര്‍എസ്എസ് തീരുമാനിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്. ബിജെപി ഭരണത്തിനുകീഴില്‍ ജനാധിപത്യം വെല്ലുവിളി നേരിടുന്നു. എല്ലാ പുരോഗമന ചിന്തകള്‍ക്കും നേരെയും ആര്‍എസ്എസ് കടന്നാക്രമണം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

ബിജെപി സര്‍ക്കാരിനെ പുറത്താക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തീരുമാനമെടുക്കും. അതിനായി ബദല്‍ നയങ്ങള്‍ക്ക് രൂപം കൊടുക്കും. ഇടതുജനാധിപത്യ ഐക്യത്തെ ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെലങ്കാനയിലെ മുഹമ്മദ് അമീന്‍ നഗറില്‍ തെലങ്കാന സമരനായികയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ മല്ലു സ്വരാജ്യം പതാകയുയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സംഘാടക സമിതി അധ്യക്ഷന്‍ ബിവി രാഘവലു ചടങ്ങില്‍ സ്വാഗതം പറഞ്ഞു. മണിക് സര്‍ക്കാര്‍ അനുശോചന രക്തസാക്ഷി പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

Story by
Read More >>