വേതനവര്‍ധനവിന് സമരം: ഛത്തീസ്​​ഗഢിൽ 607 നഴ്സുമാര്‍ അറസ്റ്റില്‍

റായ്പുര്‍: ഛത്തീസ്ഗഢിലെ റായ്പുരില്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചയായി ശമ്പള വര്‍ധനവിനായി സമരം ചെയ്ത നഴ്‌സുമാരെ അറസ്റ്റ് ചെയ്തു. ജോലിക്ക് ഹാജരാവാനുള്ള...

വേതനവര്‍ധനവിന് സമരം: ഛത്തീസ്​​ഗഢിൽ 607 നഴ്സുമാര്‍ അറസ്റ്റില്‍

റായ്പുര്‍: ഛത്തീസ്ഗഢിലെ റായ്പുരില്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചയായി ശമ്പള വര്‍ധനവിനായി സമരം ചെയ്ത നഴ്‌സുമാരെ അറസ്റ്റ് ചെയ്തു. ജോലിക്ക് ഹാജരാവാനുള്ള സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് 607 നഴ്സുമാരാണ് അറസ്റ്റിലായത്.

സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ 28ന് എസ്മ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരമാണ് നഴ്സുമാരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത മുഴുവന്‍ പേരെയും റായ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതായി റായ്പുര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിജയ് അഗര്‍വാള്‍ അറിയിച്ചു.

ശമ്പള പരിഷ്‌കരണവും മറ്റ് ആനുകൂല്യങ്ങളും നല്‍കുക എന്ന ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ നഴ്സുമാര്‍ കഴിഞ്ഞ മാസം 18 മുതല്‍ സമരം ചെയ്യുന്നത്. സമാധാനപരമായി നടന്ന സമത്തെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നെന്ന് നഴ്‌സിങ് സംഘടനകള്‍ ആരോപിച്ചു.

Story by
Read More >>