പ്രത്യേക പദവി: കേന്ദ്രത്തിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ചന്ദ്രബാബു നായിഡു

വിജയവാഡ: ആന്ധപ്രദേശിന് പ്രത്യേക വിഭാഗ പദവി വേണമെന്ന ആവശ്യവുമായി തെലുങ്കുദേശം പാര്‍ട്ടി. ഇതിനായി കേന്ദ്രത്തിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി...

പ്രത്യേക പദവി: കേന്ദ്രത്തിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ചന്ദ്രബാബു നായിഡു

വിജയവാഡ: ആന്ധപ്രദേശിന് പ്രത്യേക വിഭാഗ പദവി വേണമെന്ന ആവശ്യവുമായി തെലുങ്കുദേശം പാര്‍ട്ടി. ഇതിനായി കേന്ദ്രത്തിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പാര്‍ലമെന്റിന്റെ വരുന്ന വര്‍ഷകാല സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

ഇതിനായി കഴിഞ്ഞ ദിവസം ബിജെപിയും കോണ്‍ഗ്രസും ഒഴികെയുള്ള പാര്‍ട്ടിയില്‍ നിന്ന് പിന്തുണ നേടാനായി പാര്‍ട്ടി എംപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് വിഭജന കാലത്ത് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ജൂണില്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ആന്ധപ്രദേശിന് നല്‍കേണ്ട പ്രത്യേക പദവിയും ഫണ്ടും കേന്ദ്രം നിഷേധിക്കുകയാണെന്ന് ആന്ധ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

Story by