ഛത്രയില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന സംഭവം: 14 പേര്‍ അറസ്റ്റില്‍

Published On: 2018-05-05 07:00:00.0
ഛത്രയില്‍ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന സംഭവം: 14 പേര്‍ അറസ്റ്റില്‍

റാഞ്ചി: ജാര്‍ഖണ്ഡിലെ ഛത്രയില്‍ 16കാരിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തു. ബാക്കി ആറു പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് നേരത്തേ നാലു യുവാക്കള്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയിരുന്നു. വിവരം പുറത്തറിഞ്ഞതോടെ 50,000 രൂപ നഷ്ടപരിഹാരം കൊടുത്ത് വിഷയം ഒതുക്കിത്തീര്‍ക്കാന്‍ ഇന്നലെ രാവിലെ ഗ്രാമപഞ്ചായത്ത് യുവാക്കളോട് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ ചെറുപ്പക്കാര്‍ വൈകീട്ടോടെ വീട്ടിലെത്തി വീട്ടുകാരുടെ മുമ്പിലിട്ട് പെണ്‍കുട്ടിയെ തീവച്ചു കൊല്ലുകയായിരുന്നു.

Top Stories
Share it
Top