'ഇവിടെ നിങ്ങളെ ആരും തടയുകയില്ല'; ഡല്‍ഹിയിലെത്തിയ മതമതയെ പരിഹസിച്ച് പോസ്റ്ററുകളും ഹോഡിങ്ങുകളും

യൂത്ത് ഫോര്‍ ഡെമോക്രസി എന്ന സംഘടനയാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഇവിടെ നിങ്ങളെ ആരും തടയുകയില്ല; ഡല്‍ഹിയിലെത്തിയ മതമതയെ പരിഹസിച്ച് പോസ്റ്ററുകളും ഹോഡിങ്ങുകളും

പ്രതിപക്ഷ പ്രതിഷേധങ്ങളുടെ ഭാഗമായി ഡല്‍ഹിയിലെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വരവേറ്റ് നിരവധി പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും. യൂത്ത് ഫോര്‍ ഡെമോക്രസി എന്ന സംഘടനയാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ കണ്ണായ പ്രദേശങ്ങളിലൊക്കെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയിലേക്ക് സ്വാഗതം ഇവിടെ നിങ്ങളെ ആരും തടയുകയില്ല തുടങ്ങി സമകാലിന സംഭവങ്ങളുടെ സൂചന നല്‍കുന്ന പോസ്റ്ററുകളില്‍ രോഷാകുലയായ മമതയുടെ കാരിക്കേച്ചറുകളാണ് ഉള്ളത്. മമതയുടെ സ്ഥിരം വസ്ത്രമായ വെളുത്ത സാരിയും തോളില്‍ ഒരു തുണി സഞ്ചിയും ചിത്രീകരിച്ചിട്ടുണ്ട്. സഞ്ചിയില്‍ ഒരു മുസ്ലിം പുരുഷന്റെ ചിത്രവും മമതയുടെ കൈയില്‍ ഒരു വലിയ കത്തിയും കാണാം.

അമിത് ഷായുടെ അടക്കം ബിജെപി നേതാക്കളുടെ പൊതുയോഗങ്ങള്‍ക്കുള്ള അനുമതി നിഷേധിച്ച മമതയുടെ തീരുമാനങ്ങളെ സൂചിപ്പിച്ചുകൊണ്ട് നിങ്ങള്‍ക്കിവിടെ ആരുമായും സംസാരിക്കാം നിങ്ങളെ ആരും തടയുകയില്ല എന്നാണ് ഒരു പോസ്റ്റര്‍ വാചകം. ദീദി തുറന്നു ചിരിക്കൂ. നിങ്ങളൊരു ജനാധിപത്യത്തിലാണെന്ന് മറ്റൊരു പോസ്റ്റര്‍ പറയുന്നു.

മോദിക്കെതിരേയുള്ള പ്രതിപക്ഷ നീക്കത്തിന്റെ മുന്‍ നിരയിലാണ് ബിജെപിയും മാധ്യങ്ങളും മമതയെ വീക്ഷിക്കുന്നത്.

Read More >>