ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമന ശുപാര്‍ശ: ചീഫ് ജസ്റ്റിസിന് മുതിര്‍ന്ന ജഡ്ജിമാരുടെ കത്ത്

Published On: 10 May 2018 4:15 AM GMT
ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമന ശുപാര്‍ശ: ചീഫ് ജസ്റ്റിസിന് മുതിര്‍ന്ന ജഡ്ജിമാരുടെ കത്ത്

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ വീണ്ടും ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തയച്ചു. ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവര്‍ പ്രത്യേക യോഗം ചേര്‍ന്നാണ് കൊളീജിയം ഉടന്‍ യോഗം ചേരാന്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ജസ്റ്റിസുമാര്‍ കത്തയച്ചത്. നേരത്തെ ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ കൊളീജിയം യോഗം ചേര്‍ന്നെങ്കലും നിയമന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. നേരത്തെ, ജസറ്റിസ് കെ എം ജോസഫിന്റെ നിയമന ശുപാര്‍ശ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൊളീജിയത്തോട് ആവശ്യപ്പെട്ടെങ്കിലും കൊളീജിയം യോഗം വിളിച്ചിരുന്നില്ല.

Top Stories
Share it
Top