ചെന്നൈയില്‍ 11കാരിയെ മാസങ്ങളോളം പീഡിപ്പിച്ചതായി പരാതി; 17 പേര്‍ അറസ്റ്റില്‍

Published On: 2018-07-17 09:00:00.0
ചെന്നൈയില്‍ 11കാരിയെ മാസങ്ങളോളം പീഡിപ്പിച്ചതായി പരാതി; 17 പേര്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈയില്‍ 11 കാരിയെ നിരവധിപേര്‍ ചേര്‍ന്ന് മാസങ്ങളോളം പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ കുട്ടിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായിരിക്കുന്നത്. പീഡിപ്പിച്ചവരില്‍ അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയും ലിഫ്റ്റ് ഓപ്പറേറ്ററും വെള്ളം വിതരണം ചെയ്യുന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്.

കുട്ടിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി പീഡിപ്പിക്കുകയും അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി കുട്ടിയെ ഭീഷണിപ്പെടുത്തിയുമാണ് മറ്റുള്ളവര്‍ പീഡിപ്പിച്ചത്. പീഡനകാര്യം കുട്ടി തന്റെ സഹോദരിയോട് പറയുകയും തുടര്‍ന്ന് അമ്മയെ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് അമ്മയാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ 17 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി ഇവരെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.

Top Stories
Share it
Top