ചത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ: 7 നക്സലുകൾ കൊല്ലപ്പെട്ടു

റായ്​പൂർ: ചത്തീസ്​ഗഢിൽ ഏറ്റമുട്ടലിൽ മൂന്ന്​ സ്​ത്രീകളുൾപ്പടെ ഏഴ്​ നക്​സലുകൾ കൊല്ലപ്പെട്ടു. ചത്തീസ്​ഗഢിലെ ബിജാപൂർ ജില്ലയിലാണ്​ ഏറ്റുമുട്ടലുണ്ടായത്....

ചത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ: 7 നക്സലുകൾ കൊല്ലപ്പെട്ടു

റായ്​പൂർ: ചത്തീസ്​ഗഢിൽ ഏറ്റമുട്ടലിൽ മൂന്ന്​ സ്​ത്രീകളുൾപ്പടെ ഏഴ്​ നക്​സലുകൾ കൊല്ലപ്പെട്ടു. ചത്തീസ്​ഗഢിലെ ബിജാപൂർ ജില്ലയിലാണ്​ ഏറ്റുമുട്ടലുണ്ടായത്. സുരക്ഷസേനയുമായുണ്ടായ ഏറ്റമുട്ടലിലാണ്​ നക്​സലുകൾ കൊല്ലപ്പെട്ടത്​.

വ്യാഴാഴ്​ച രാവിലെ ആറ്​ മണിയോടെ കാടിനടുത്തുള്ള തിമിനാർ-പുഷ്​നർ ഗ്രാമങ്ങളുടെ അതിർത്തിയിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. ഡിസ്​ട്രിക്​ റിസർവ്​ ഗാർഡ്​, സ്​പെഷ്യൽ ടാസ്​ക്​ ഫോഴ്​സ്​ എന്നിവയുടെ സംയുക്​ത സേനയാണ്​ നക്​സലുകൾക്കെതിരെ ആക്രമണം നടത്തി​യതെന്ന്​ നക്​സൽ വിരുദ്ധ സേനയുടെ ചുമതലയുള്ള ഡി.ഐ.ജി സുന്ദർരാജ്​ അറിയിച്ചു.

രഹസ്യവിവരത്തെ തുടർന്നാണ്​ ആ​ക്രമണം നടത്തിയതെന്നും ഡി.ഐ.ജി വ്യക്​തമാക്കി. സംഭവസ്ഥലത്ത്​ നിന്ന്​ ​ രണ്ട്​ .303 റൈഫിളുകളും 12 ബോർ ഗണ്ണുകളും മറ്റ്​ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്​.​

Story by
Read More >>