ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്‌ വ്യാജഏറ്റുമുട്ടലില്‍ തന്നെ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് വ്യവസായമന്ത്രിയുടെ കത്ത്

വ്യാജ ഏറ്റുമുട്ടലുകള്‍ ജനങ്ങളുടെ ആത്മവിശ്വാസവും സര്‍ക്കാരിലുള്ള വിശ്വാസവും നഷ്ടപ്പെടുത്തും. മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാരിലുള്ള അവരുടെ വിശ്വാസത്തിന് ഇടിവു പറ്റുമെന്നും മന്ത്രി കത്തില്‍ മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു.

ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്‌  വ്യാജഏറ്റുമുട്ടലില്‍ തന്നെ;   ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് വ്യവസായമന്ത്രിയുടെ കത്ത്

ഏതാനും ദിവസം മുന്‍പ് ബസ്തറില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലായിരുന്നുവെന്ന് ഛത്തിസ്ഗഢ് വ്യവസായമന്ത്രി കവാസി ലുഖ്മ. മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന് എഴുതിയ കത്തിലാണ് കവാസി ലുഖ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് ഉടന്‍ നഷ്ടപരിഹാരം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഫെബ്രുവരി 2 നാണ് സുഗ്മ ജില്ലയിലെ റെന്‍ഗൈഗുഡ ഗ്രാമത്തില്‍ വച്ച് ആദിവാസി സ്ത്രീ വെടിയേറ്റ് മരിച്ചത്. മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാവോയിസ്റ്റുകളും പോലിസും തമ്മിലുണ്ടായ ആക്രമണത്തില്‍ ഒരു വനിതാ മാവോവാദി കൊല്ലപ്പെട്ടുവന്നും മറ്റൊരു സ്ത്രീയ്ക്ക് പരിക്കേറ്റുവെന്നുമാണ് സുഗ്മ എസ്. പി ജിതേന്ദ്ര ശുക്ല അവകാശപ്പെട്ടിരുന്നത്. അതാണിപ്പോള്‍ വ്യവസായ മന്ത്രി നിഷേധിച്ചിരിക്കുന്നത്.

വ്യവസായ മന്ത്രി പറയുന്നതനുസരിച്ച് സംഭവം നടന്നത് ഇങ്ങനെയാണ്: വിറകു ശേഖരിക്കുന്നതിനിടെയിലാണ് പൊടിയം സുക്കിയെയും കല്‍മി ദേവയെയും പട്രോളിങ് കഴിഞ്ഞു വരികയായിരുന്ന സിആര്‍പിഎഫുകാര്‍ വെടിവച്ചത്. ഇരുവരും വിറക് ശേഖരിക്കാന്‍ രാവിലെ കാട്ടിലെത്തിയതായിരുന്നു. ആക്രമണത്തില്‍ സുക്കി കൊല്ലപ്പെട്ടു, കല്‍മുവിന് പരിക്കേറ്റു.

കൊല്ലപ്പെട്ട സുക്കിയുടെ പക്കല്‍ നിന്ന് യാതൊരു ആയുധങ്ങളും പിടിച്ചെടുത്തിട്ടില്ലെന്നും കൊല്ലപ്പെട്ട സുക്കിക്ക് ആറു മാസം പ്രായമായ കൈക്കുഞ്ഞടക്കം നാലു കുട്ടികളുണ്ടെന്നും മന്ത്രി തന്റെ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്തരം വ്യാജ ഏറ്റുമുട്ടലുകള്‍ ജനങ്ങളുടെ ആത്മവിശ്വാസവും സര്‍ക്കാരിലുള്ള വിശ്വാസവും നഷ്ടപ്പെടുത്തും. മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാരിലുള്ള അവരുടെ വിശ്വാസത്തിന് ഇടിവു പറ്റുമെന്നും മന്ത്രി കത്തില്‍ മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു.

ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരമനുസരിച്ച് പൊടിയത്തിന് പിന്നിലാണ് വെടിയേറ്റത്. കൊല്ലപ്പെടുന്നതിനു മുന്‍പു തന്നെ പട്ടാളക്കാര്‍ അവരെ മവോവാദി യൂണിഫോം ധരിപ്പിക്കുകയായിരുന്നു. പിന്നീട് ജീവനോടെ പ്ലാസ്റ്റിക് ചാക്കില്‍ വരിഞ്ഞുകെട്ടി. ശ്വാസം എടുക്കാനാവില്ലെന്ന് പറഞ്ഞ് ഗ്രാമവാസികള്‍ പ്രതിഷേധിച്ചെങ്കിലും സിആര്‍പിഎഫ് ജവാന്മാര്‍ വഴങ്ങിയില്ല.

Read More >>