കര്‍ണാടക നിയമസഭയിൽ സത്യപ്രതിജ്ഞ തുടരുന്നു; 2 കോൺ​ഗ്രസ് എംഎൽഎമാർ എത്തിയില്ല

Published On: 19 May 2018 6:00 AM GMT
കര്‍ണാടക നിയമസഭയിൽ സത്യപ്രതിജ്ഞ തുടരുന്നു; 2 കോൺ​ഗ്രസ് എംഎൽഎമാർ എത്തിയില്ല

ബെംഗളുരു: കര്‍ണാടക സഭാനടപടികള്‍ ആരംഭിച്ചു. അജണ്ടയിലെ ആദ്യ ഇനമായ സത്യപ്രതിജ്ഞ നടക്കുന്നു. 220 എംഎൽഎമാർ സഭയിലെത്തി. പ്രോടേം സ്പീക്കറായ കെജി ബൊപ്പയ്യയാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. കോൺ​ഗ്രസിന്റെ രണ്ട് എംഎൽഎമാർ സിങ് സഭയിലെത്തിയില്ല. ഇവർ ബിജെപിക്കൊപ്പം ചേർന്നുവെന്ന് അഭ്യൂഹ​ങ്ങളുണ്ട്.

ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് ഇനിയും മടങ്ങിയെത്താനുള്ളത്. ബി.ജെ.പി നേതാക്കളും കോടീശ്വരന്മാരുമായ റെഡ്ഡി സഹോദരങ്ങളുമായി ബന്ധമുള്ളയാളാണ് ആനന്ദ് സിങ്. ബെല്ലാരിയിലെ വിജയനഗരത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ഇദ്ദേഹം. മസ്‌കിയില്‍ നിന്നുള്ള എംഎല്‍എയാണ് പ്രതാപ് ഗൗഡ പാട്ടീല്‍. ഇദ്ദേഹത്തെ കോണ്‍ഗ്രസ് എം.എല്‍.എ മാരെ താമസിച്ച ഈഗിള്‍ടണ്‍ റിസോട്ടില്‍ നിന്നാണ് കാണാതായത്.

മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും മുന്‍മുഖ്യമന്ത്രി സിദ്ധാരാമയ്യയും സത്യപ്രതിജ്ഞ ചെയ്തു. മറ്റുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ തുടരുന്നു. സഭാനടപടികളില്‍ അജണ്ടയില്‍ ഇന്നു സത്യപ്രതിജ്ഞയും വിശ്വാസ വോട്ടെടുപ്പും മാത്രമമാണുള്ളത്. കോടതി ഉത്തരവിനെ തുടര്‍ന്ന് നടപടികള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കുന്നുണ്ട്. ഒരേ സമയം നാല് പേർ വീതമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

Top Stories
Share it
Top