കെജ്​രിവാളി​ൻെറ സമരത്തിൽ ഇടപെടണം; നാലു മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കണ്ടു

Published On: 2018-06-17 08:45:00.0
കെജ്​രിവാളി​ൻെറ സമരത്തിൽ ഇടപെടണം; നാലു മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡൽഹി: ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ സമരം ചെയ്യുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിൻെറ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട്​ നാലു​ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കണ്ടു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​, ആ​ന്ധ്ര​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​​ബാ​ബു നാ​യി​ഡു​, കർണാടക മുഖ്യമന്ത്രി കുമാരസ്വാമി എന്നിവരാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്​.

നിതി ആയോഗി​​​​ൻെറ നാലാമത്​ ഭരണസമിതി യോഗത്തിന്​ രാഷ്​ട്രപതി ഭവനിലെത്തിയതായിരുന്നു മുഖ്യമന്ത്രിമാർ. യോഗം തുടങ്ങുന്നതിനു മുന്നോടിയായി നാലു പേരും ലഫ്​. ഗവർണറുടെ വസതിയിൽ സമരമിരിക്കുന്ന ഡൽഹി മുഖ്യമന്ത്രി കെജ്​രിവാളിനെ കണ്ട്​ പിന്തുണ അറിയിച്ചിരുന്നു.

സമരത്തിലുള്ള ​ഐ.എ.എസ്​ ഉദ്യോഗസ്​ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ​ ഡൽഹി മുഖ്യമന്ത്രി കെജ്​രിവാൾ ലഫ്​. ഗവണർ അനിൽ ബൈജാ​​​ൻെറ വസതിയിൽ നടത്തുന്ന സമരം ഏഴു ദിവസമായ സാഹചര്യത്തിലാണ്​ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കണ്ടത്​. <

>
Top Stories
Share it
Top