കൊൽക്കത്തയിലെ പ്ലേ സ്​കൂളിൽ രണ്ട്​ വയസുകാരനെ പീഡിപ്പിച്ചു

കൊൽക്കത്ത: പ്ലേ സ്​കൂളിൽ രണ്ടു വയസ്സുകാരന്‍ ലൈംഗിക പീഡനത്തിനിരയായി. കൊൽക്കത്തയിലെ ഡയമണ്ട്​ ഹാർബർ പ്രദേശത്തെ സ്​കൂളിൽ തിങ്കളാഴ്​ചയായിരുന്നു​ സംഭവം....

കൊൽക്കത്തയിലെ പ്ലേ സ്​കൂളിൽ രണ്ട്​ വയസുകാരനെ പീഡിപ്പിച്ചു

കൊൽക്കത്ത: പ്ലേ സ്​കൂളിൽ രണ്ടു വയസ്സുകാരന്‍ ലൈംഗിക പീഡനത്തിനിരയായി. കൊൽക്കത്തയിലെ ഡയമണ്ട്​ ഹാർബർ പ്രദേശത്തെ സ്​കൂളിൽ തിങ്കളാഴ്​ചയായിരുന്നു​ സംഭവം. കുട്ടിയെ വീട്ടിലേക്ക്​​ കൂട്ടാൻ മാതാവ്​ സ്​കൂളിലെത്തിയപ്പോൾ മകൻ ഉച്ചത്തിൽ കരയുന്നതാണ്​ കണ്ടത്​. ശുചിമുറിയിലെത്തിച്ച്​ പരിശോധിച്ചപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ രക്തം പൊടിഞ്ഞതായി ശ്രദ്ധയിൽ പെട്ടു. തുടർന്ന്​ നടത്തിയ പ്രാഥമിക പരിശോധനയിലാണ്​ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്​. പിതാവ്​ സംഭവത്തിൽ പൊലീസിൽ ബുധനാഴ്ച്ച പരാതി നൽകി.

എന്നാൽ, പീഡിപ്പിച്ചതാരാണെന്ന് വിവരമില്ല. പിതാവി​​ന്റെ പരാതിയിൽ പോക്​സോ പ്രകാരം പൊലീസ്​ കേസെടുത്തു.​ ജൂൺ 26 മുതൽ സ്കൂളിലെ സി.സി.ടി.വി പ്രവർത്തന രഹിതമാണെന്ന്​ കുട്ടിയുടെ പിതാവ്​ ആരോപിച്ചു.

Story by
Read More >>