കുട്ടികടത്ത് കുപ്രചരണം: ഗൂഗിള്‍ എഞ്ചിനിയറെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു

വെബ്ഡസ്‌ക്: കുട്ടികളെ തട്ടികൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് കര്‍ണാടകയിലെ ബിദാര്‍ ജില്ലയില്‍ 32 വയസുകാരനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ഒരു വിദേശി...

കുട്ടികടത്ത് കുപ്രചരണം: ഗൂഗിള്‍ എഞ്ചിനിയറെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു

വെബ്ഡസ്‌ക്: കുട്ടികളെ തട്ടികൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് കര്‍ണാടകയിലെ ബിദാര്‍ ജില്ലയില്‍ 32 വയസുകാരനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ഒരു വിദേശി ഉള്‍പ്പടെ മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഗൂഗിള്‍ കമ്പനിയിലെ സോഫ്റ്റ്‌വേര്‍ എഞ്ചിനിയര്‍ മുഹമ്മദ് അസം അഹമ്മദിനെയാണ് ആള്‍ക്കൂട്ടം അടിച്ചുകൊന്നത്. ഹൈദരാബാദില്‍ മലകപേട്ട് സ്വദേശിയാണ് അസം അഹമ്മദ്. ഇദ്ദേഹത്തോടൊപ്പം ഖത്തര്‍ പൗരന്‍ സല്‍ഹാം ഈദുല്‍ കുബൈസി (38) ഹൈദരാബാദ് സ്വദേശികളായ നൂര്‍ മുഹമ്മദ്, മുഹമ്മദ് സല്‍മാന്‍ എന്നിവര്‍ക്കും അടിയേറ്റു. ഇവരെ ഗുരുതരമായ പരിക്കുകളോടെ ആദ്യം ബിദര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഹൈദരാബാദിലേക്ക മാറ്റി.

കുട്ടികളെ തട്ടികൊണ്ടുപോകാനായി ബിദറില്‍ എത്തിയതാണിവരെന്ന വാട്‌സ് ആപ്പ് സന്ദേശം ചുറ്റുപ്രദേശങ്ങളില്‍ പരന്നതിനെ തുടര്‍ന്നാണ് അടിച്ചുകൊല. മൂന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇവരുടെ ഫോട്ടോകള്‍ ഉള്‍പ്പെടെയുളള വിശദാംശങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. ''ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന 30 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്'' ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതെസമയം, ബിദറിലെ ഒരു ബന്ധുവിന്റെ ഫങ്ഷനില്‍ പങ്കെടുക്കാനായിട്ടാണ് നാലുപേരും ഹൈദരാബാദില്‍ നിന്നും പോയതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ചടങ്ങ് കഴിഞ്ഞ ശേഷം സ്ഥലം വാങ്ങുന്നതിനായി ഗ്രാമത്തിലെത്തുകയായിരുന്നു നാലുപേരും.'' വൈകിയിട്ട് 4.30ന്് ചായ കുടിക്കാനായി മുറുക്കി ഗ്രാമത്തിലെ സ്‌കൂളിനരികില്‍ ഒരു കടയില്‍ നിര്‍ത്തിയപ്പോള്‍ കൂട്ടത്തിലൊരാള്‍ കയ്യിലുളള ഒരു ചോക്ലേറ്റ് എടുത്തിരുന്നു. അത് കുട്ടികള്‍ക്ക് നല്‍കി അവരെ തട്ടികൊണ്ടുപോകാന്‍ വേണ്ടിയാണെന്ന് നാട്ടുകാര്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ ആള്‍ക്കൂട്ടം തടിച്ചുകൂടി നാലു പേരയും കൈകാര്യം ചെയ്യുകയായിരുന്നു'' ഖത്തര്‍ പൗരന്‍ കുബായിസിയുടെ ഭാര്യ സെയിബുനീസ ദി ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകനോട് പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.


Story by
Read More >>