ലൗ ജിഹാദ് തടയാന്‍ ബാലവിവാഹം നടത്തണമെന്ന് ബിജെപി എംഎല്‍എ

Published On: 2018-05-06 06:00:00.0
ലൗ ജിഹാദ് തടയാന്‍ ബാലവിവാഹം നടത്തണമെന്ന് ബിജെപി എംഎല്‍എ

ഭോപ്പാല്‍: പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാന്‍ 18 വയസ്സു വരെ കാത്തിരിക്കുന്നതാണ് ലൗ ജിഹാദിന് കാരണമെന്നും ബാലവിവാഹമാണ് ലൗ ജിഹാദ് തടയാന്‍ ഉചിതമെന്നും ബിജെപി നേതാവ്. മധ്യപ്രദേശിലെ അഗര്‍ മാള്‍വ എംഎല്‍എ ഗോപാല്‍ പാര്‍മറാണ് പരാമര്‍ശം തൊടുവിട്ട് വിവാദത്തില്‍ പെട്ടിരിക്കുന്നത്.

ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം ലൗ ജിഹാദാണെന്ന് ആരോപിച്ച എംഎല്‍എ വിവാഹം കഴിക്കാന്‍ 18 വയസ്സു പ്രായം എന്നു മുതല്‍ നിര്‍ബന്ധമാക്കിയോ അന്നു മുതലാണ് പെണ്‍കുട്ടികള്‍ ഒളിച്ചോടാന്‍ പഠിച്ചതെന്നും ആരോപിക്കുന്നു. അതേസമയം, വീട്ടുകാര്‍ ബാല്യകാലത്തില്‍ പറഞ്ഞുറപ്പിക്കുന്ന വിവാഹങ്ങള്‍ വളരെക്കാലം നിലനില്‍ക്കാറുണ്ടെന്നും എംഎല്‍എ പറയുന്നു.

എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് എംഎല്‍എയുടെ വിവാദപരാമര്‍ശം.

Top Stories
Share it
Top