ദൊക്ക്‌ലാമിലേക്ക് വീണ്ടും ചൈനീസ് സേന; സാധാരണ നീക്കമെന്ന് ഇന്ത്യ

വെബ്ഡസ്‌ക്: ദൊക്ക്‌ലാമിലേക്ക് ചൈനീസ് സേന നീക്കം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമായി കാണേണ്ടതില്ലെന്ന് ഇന്ത്യന്‍ സേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി...

ദൊക്ക്‌ലാമിലേക്ക് വീണ്ടും ചൈനീസ് സേന; സാധാരണ നീക്കമെന്ന് ഇന്ത്യ

വെബ്ഡസ്‌ക്: ദൊക്ക്‌ലാമിലേക്ക് ചൈനീസ് സേന നീക്കം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമായി കാണേണ്ടതില്ലെന്ന് ഇന്ത്യന്‍ സേന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തെ മുള്‍മുനയില്‍ നിര്‍ത്തിയ 73 ദിവസത്തെ സംഘര്‍ഷഭരിതമായ സാഹചര്യത്തിനു ശേഷമാണ് പുതിയ നീക്കം.

ടോര്‍സനുല്ലയിലേക്ക് ചൈനീസ് സേന കടന്നിട്ടില്ലെന്നാണ് ഇന്ത്യന്‍ കരസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിന്നും പുതിയതായി ഒന്നുമുണ്ടായിട്ടില്ലെന്നും ഇന്ത്യന്‍ കരസേന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

അതെസമയം, ചൈന ദൊക്ക്‌ലാമിലേക്ക് സേനാനീക്കം നടത്തിയെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം ആന്‍ വാഗ്നര്‍ യുഎസ് കോണ്‍ഗ്രസിലെ ഹിയറിങ്ങില്‍ അറിയിക്കുകയായിരുന്നു. ഇതിനോടുളള പ്രതികരണമായിട്ടാണ് നീക്കം ഗൗരവമായി കാണേണ്ടതില്ലെന്നും ഇത് സാധാരണ സംഭവമാണെന്നും ഇന്ത്യന്‍ സൈന്യം പ്രതികരിച്ചത്.
ദൊക്ക്‌ലാം പീഠഭൂമിക്കരികിലെ ലാ-മെറും-ലാ സിഞ്ചയിലാണ് ചൈനീസ് സൈന്യമെന്നാണ് ഇന്ത്യന്‍ സേനയുടെ വിശദീകരണം.

ചൈനയുടെ 700 സൈനിക ട്രൂപ്പുകള്‍ ഹെവി വാഹനങ്ങളുമായി മേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്നും സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Story by
Read More >>