മാധ്യമ പ്രവര്‍ത്തകന്‍ ജേ ഡെ വധം: ചോട്ടാ രാജന് ജീവപര്യന്തം

മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേ (ജേ ഡേ)യുടെ കൊലപാതകത്തില്‍ അധോലോക നായകന്‍ ചോട്ടാ രാജനും എട്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. സി.ബി.ഐ...

മാധ്യമ പ്രവര്‍ത്തകന്‍ ജേ ഡെ വധം: ചോട്ടാ രാജന് ജീവപര്യന്തം

മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേ (ജേ ഡേ)യുടെ കൊലപാതകത്തില്‍ അധോലോക നായകന്‍ ചോട്ടാ രാജനും എട്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് വിധി. കേസില്‍ മലയാളിയായ പോള്‍സണ്‍ രാജന്‍, മാധ്യമപ്രവര്‍ത്തകന്‍ ജിഗ്‌ന വോറ എന്നിവരെ കോടതി വെറുതെ വിട്ടു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി.

2011 ജൂണ്‍ 11നാണ് മിഡ് ഡേ സായാഹ്ന പത്രത്തിന്റെ എഡിറ്ററായിരുന്ന ജെ ഡേ വെടിയേറ്റു മരിക്കുന്നത്. 56 വയസായിരുന്നു. മുംബൈയിലെ അധോലോക സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏറെ അന്വേഷണം നടത്തുകയും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ജേ ഡേ നേരത്തെ തന്നെ നോട്ടപ്പുള്ളിയായിരുന്നു.

തുടക്കത്തില്‍ ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഏഷ്യന്‍ ഏജിന്റെ മുംബൈയിലെ ഡപ്യൂട്ടി ബ്യൂറോ ചീഫ് ജിഗ്ന വോറ അറസ്റ്റിലാവുന്നതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാവുന്നത്. ഡേയെ കൊലപ്പെടുത്താന്‍ അക്രമികള്‍ക്ക് ചൂണ്ടിക്കാണിച്ചത് വോറയാണ് എന്നായിരുന്നു പൊലിസ് വാദം. വിനോദ് അര്‍സാനി എന്ന വിനോദ് ചെമ്പൂറിനെയും പൊലിസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാളായിരുന്നു ജെ ഡേയെ അക്രമികള്‍ക്ക് കാണിച്ചുകൊടുത്തതും സാമ്പത്തിക സഹായം നല്‍കിയതും. 2015 ഏപ്രിലില്‍ ഇയാള്‍ മരിച്ചു.

2015 ജൂണില്‍ മക്കോക്ക കോടതി വോറ ഉള്‍പ്പെടെയുള്ള 10 പേര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നു. 2015 നവംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് ഛോട്ടാ രാജനെ നാടുകടത്തുകയും പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് രാജനെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക കുറ്റപത്രം സമര്‍പ്പിച്ചത്.

Story by
Read More >>