ഉര്‍ജിത് പട്ടേലിനു ഷോക്കോസ് നോട്ടീസ്

50 കോടിയിലധികം രൂപ വായ്പ നല്‍കിയവരുടെ പേരുവിവരം പുറത്തുവിടാന്‍ സുപ്രിം കോടതി തന്നെ ഉത്തരവിട്ടിരുന്നു. എന്തുകൊണ്ടാണ് വായ്പ തിരച്ചടക്കാത്തവര്‍ക്ക് പരമാവധി പിഴ നല്‍കാത്തതെന്നും വ്യക്തമാക്കാന്‍ ഉര്‍ജിത് പട്ടേലിനേട് സി.ഐ.സി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉര്‍ജിത് പട്ടേലിനു ഷോക്കോസ് നോട്ടീസ്

ന്യൂഡല്‍ഹി: വലിയ തോതില്‍ വായ്പാതട്ടിപ്പ് നടത്തിയവരുടെ പേരുവിവരങ്ങള്‍ മറച്ചുവെച്ചതിനു വിശദീകരണം ആവശ്യപ്പെട്ട്‌ ആര്‍.ബി.ഐ (റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തിരിച്ചടക്കാത്ത വായ്പ സംബന്ധിച്ച് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ നല്‍കിയ കത്ത് പരസ്യപ്പെടുത്തണമെന്നും സി.ഐ.സി (കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍) ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും ധനമന്ത്രാലയത്തിനും സി.ഐ.സി കത്തയച്ചിട്ടുണ്ട്.

50 കോടിയിലധികം രൂപ വായ്പ നല്‍കിയവരുടെ പേരുവിവരം പുറത്തുവിടാന്‍ സുപ്രിം കോടതി തന്നെ ഉത്തരവിട്ടിരുന്നു. എന്തുകൊണ്ടാണ് വായ്പ തിരച്ചടക്കാത്തവര്‍ക്ക് പരമാവധി പിഴ നല്‍കാത്തതെന്നും വ്യക്തമാക്കാന്‍ ഉര്‍ജിത് പട്ടേലിനേട് സി.ഐ.സി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഉത്തരവ് പാലിക്കാത്തത് എന്തുകൊണ്ടാണെന്നും സി.ഐ.സി ശൈലേഷ് ഗാന്ധി കാരണം കാണിക്കല്‍ ചോദിച്ചതായി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യ്തു.

Read More >>