ഏകസിവില്‍ കോഡിനുവേണ്ടി കേന്ദ്രം നടപടി ആരംഭിച്ചു; മുസ്ലിം സംഘടനകളുടെ അഭിപ്രായം തേടി കമ്മീഷന്‍

Published On: 2018-05-26 03:30:00.0
ഏകസിവില്‍ കോഡിനുവേണ്ടി കേന്ദ്രം നടപടി ആരംഭിച്ചു; മുസ്ലിം സംഘടനകളുടെ അഭിപ്രായം തേടി കമ്മീഷന്‍

വെബ്ഡസ്‌ക്: ഏകസിവില്‍കോഡ് നടപ്പിലാക്കുന്നതിനായി ദേശീയ നിയമ കമ്മീഷന്‍ നടപടി തുടങ്ങിയതായി റിപ്പോര്‍ട്ട്. കുട്ടികളുടെ അവകാശം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ സമ്പന്ധിച്ച സുപ്രധാനവിഷയങ്ങളില്‍ കമ്മീഷന്‍ വിവിധ മുസ്ലിം സംഘടനകളുടെ അഭിപ്രായം തേടി. വിവാഹം, വിവാഹ മോചനം തുടങ്ങിയ കാര്യങ്ങളിലും കമ്മീഷന്റെ പാനല്‍ വിദഗ്ദ്ധരുടെ അഭിപ്രായം തേടിയെന്നാണ് ലഭ്യമായ വിവരം.

മാതാവാകാനുളള പ്രകൃത്യായുളള അവകാശം മുസ്ലിം സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നിഷേധിക്കുന്നുവെന്ന് കമ്മീഷന്‍ മുസ്ലിം പേഴ്‌സണല്‍ ബോര്‍ഡിനോട് ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ ഹനഫി, മാലിക്കി, ഹമ്പലി നിയമങ്ങളുടെ വ്യാഖ്യാനവും ലോ കമ്മീഷന്‍ അന്വേഷിക്കുന്നുണ്ട്. ജസ്റ്റിസ് ബി എസ് ചൗഹാന്‍ തലവനായ ദേശീയ നിയമ കമ്മീഷന്‍ ഇതുവരെ 30 വ്യക്തികളേയും മതസ്ഥാപനങ്ങളും സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

മുന്‍ നിയമമന്ത്രി സല്‍മാന്‍ ഖുര്‍ശിദ്, ബിജെപി നേതാവ് എ കെ ഉപാദ്ധ്യായ വ്യത്യസ്ത മുസ്ലിം സംഘടനകള്‍, അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളേയും വ്യക്തികളേയും ആണ് കമ്മീഷന്‍ ഇതുവരെ അഭിപ്രായം തേടിയത്. അഭിപ്രായവും നിര്‍ദ്ദേശവും തേടുന്നതിന്റെ പരിധി ഇനിയും വിപുലമാക്കാനും നീക്കമുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

Top Stories
Share it
Top