സൈന്യത്തിന് നേരെ ജനം കല്ലെറിഞ്ഞു; വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്​മീരിലെ കുൽഗാമിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ മൂന്ന്​ പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ പതിനാറുകാരിയും ഉൾപ്പെടും. ഷാക്കിർ...

സൈന്യത്തിന് നേരെ ജനം കല്ലെറിഞ്ഞു; വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്​മീരിലെ കുൽഗാമിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ മൂന്ന്​ പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ പതിനാറുകാരിയും ഉൾപ്പെടും. ഷാക്കിർ അഹമ്മദ്​(22), ഇർഷാദ്​ മാജിദ്​(20), അദ്​ലിപ്​(16) എന്നിവരാണ്​ കൊല്ലപ്പെട്ടത്​. കുൽഗാം ജില്ലയിലെ ഹൗറ സ്വദേശികളാണിവർ. സംഭവത്തിൽ 10 പേർക്ക്​ പരിക്കേറ്റു.

ഹൗറയിൽ പരിശോധന നടത്തുന്നതിനിടെ ​ഗ്രാമവാസികൾ സൈന്യത്തിന് നേരെ കല്ലെറിയുകയായിരുന്നു. ഇതേ തുടർന്നാണ് സൈന്യം ജനക്കൂട്ടത്തിന് നേരെ വെടിവെച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുൽ​ഗാം, ഷോപിയാൻ, അനന്ദനാ​ഗ് ജില്ലകളിലെ ഇന്റർനെറ്റ് ബന്ധം താത്കാലികമായി നിർത്തിവെച്ചു.

Story by
Read More >>