ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യാനുളള പ്രതിപക്ഷനീക്കം: എല്ലാ കണ്ണുകളും ഇനി ഉപരാഷ്ട്രപതിയിലേക്ക്

Published On: 2018-04-21 02:45:00.0
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യാനുളള പ്രതിപക്ഷനീക്കം: എല്ലാ കണ്ണുകളും ഇനി ഉപരാഷ്ട്രപതിയിലേക്ക്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യണമെന്നാവിശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന് നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ ഇനി എല്ലാ കണ്ണുകളും ഉപരാഷ്ട്രപതിയിലേക്ക്. നോട്ടീസ് തളളണമോ അതോ അടുത്ത നടപടിയുമായി മുന്നോട്ട് പോകണമോ എന്ന കാര്യത്തില്‍ തിരുമാനം എടുക്കേണ്ടത് ഉപരാഷ്ട്രപതിയാണ്.

അതെസമയം, പ്രതിപക്ഷത്തിന്റെ നീക്കത്തില്‍ അടിസ്ഥാനമില്ലെന്നു മാത്രമല്ല, കുറ്റവിചാരണക്ക് വേണ്ട കണക്കുകള്‍ രാജ്യസഭയില്‍ പ്രതിപക്ഷത്തിനില്ലെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. 'എത് ഘട്ടത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം തളളിപോകുക എന്നു മാത്രമാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്ന്' ഭരണമുന്നണി
നേതാക്കള്‍ പറയുന്നു. എന്നാല്‍ വിഷയത്തില്‍ ഉപരാഷ്ട്രപതി നിയമ വിദഗ്ധരുമായി കൂടിയാലോന നടത്തിവരുന്നതായും ഡല്‍ഹിയില്‍ നിന്നും വാര്‍ത്തകളുണ്ട്.

മുന്‍ കാലത്ത് ജസ്റ്റിസുമാരെ കുറ്റവിചാരണ ചെയ്യണമെന്ന് ആവിശ്യപ്പെട്ട് ഇത്തരത്തില്‍ നോട്ടീസ് നല്‍കിയ ആറു സംഭവങ്ങളാണുളളത്. അതില്‍ നാലു സംഭവങ്ങള്‍ അംഗീകരിക്കുകയും രണ്ട് കേസുകള്‍ തളളിയതുമാണ് അനുഭവം.

നാലു സംഭവങ്ങളിലും നോട്ടീസ് അംഗീകരിക്കുകയും അന്വേഷണ സമിതികള്‍ രൂപീകരിക്കുകയും ചെയ്തു. അഞ്ചാമത്തെ സംഭവത്തില്‍ പാനല്‍ രൂപീകരിക്കുന്നതിന് മുമ്പ് ജസ്റ്റിസ് തെറ്റു തിരുത്തുകയായിരുന്നു. ജസ്റ്റിസുമാരെ കുറ്റവിചാരണ ചെയ്യാനുളള നീക്കം തളളിയ ഏക സംഭവം ഉണ്ടായത് 1970 ലാണ്. അന്നത്തെ ചീഫ് ജസ്റ്റിസ് സ്പീക്കറെ കണ്ട് തനിക്കെതിരായ ആരോപണം ബാലിശമാണെന്ന് തെളിയിച്ചതിനെ തുടര്‍ന്നാണ് അന്നത്തെ കുറ്റവിചാരണ നീക്കം സ്പീക്കര്‍ തളളിയത്.


Top Stories
Share it
Top