ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യല്‍: കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത

Published On: 21 April 2018 4:15 AM GMT
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യല്‍: കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത

ന്യൂഡല്‍ഹി: കോണ്‍ഗ്രസും മറ്റ് ആറ് പ്രതിപക്ഷ പാര്‍ട്ടികളും ചിഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ നടത്തണമെന്നാവശ്യപ്പെട്ട് ഉപരാഷ്ട്രപതിക്ക് നോട്ടീസ് നല്‍കി മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസില്‍ ഭിന്നാഭപ്രായം. രണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുന്‍ നിയമമന്ത്രിമാരുമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.

നടപടി 'വിപരീതഫലം' ഉണ്ടാക്കുമെന്ന അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ടാണ് മുതിര്‍ന്ന നേതാവ് അശ്വനി കുമാര്‍ രംഗത്തെത്തിയതെങ്കില്‍ 'ചികിത്സ രോഗത്തേക്കാള്‍ മോശം' ആകരുതെന്നാണ് മുന്‍ നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ നിലപാട്. മറ്റൊരു മുന്‍ നിയമ മന്ത്രി വീരപ്പ മൊയ്‌ലി നേരത്തെ കുറ്റവിചാരണക്കെതിരായിരുന്നു.

എന്നാല്‍ പാര്‍ട്ടി തിരുമാനത്തിനെതിരെ അഭിപ്രായം പറയാന്‍ മുതിരുന്നില്ലെന്നാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. അതെസമയം, മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങും മുന്‍ ധനമന്ത്രി പി ചിദംമ്പരവും തങ്ങളുടെ കുറ്റവിചാരണയെ പിന്തുണച്ച തങ്ങളുടെ ഒപ്പുകള്‍ നല്‍കിയില്ലെന്നും വാര്‍ത്തയുണ്ട്.

Top Stories
Share it
Top