ചീഫ് ജസ്റ്റിസ് ദിപക് മിശ്രയെ ഇംപീച്ച് ചെയ്യാനുളള നിലപാടില്‍ ഉറച്ച് പ്രതിപക്ഷം; മാധ്യമ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ സുപ്രീം കോടതി എജിയുടെ സഹായം തേടി; സുപ്രീം കോടതി ഇന്ന് ഫുള്‍കോര്‍ട്ട് ചേരും

Published On: 20 April 2018 8:30 AM GMT
ചീഫ് ജസ്റ്റിസ് ദിപക് മിശ്രയെ ഇംപീച്ച് ചെയ്യാനുളള നിലപാടില്‍ ഉറച്ച് പ്രതിപക്ഷം; മാധ്യമ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ സുപ്രീം കോടതി എജിയുടെ സഹായം തേടി; സുപ്രീം കോടതി ഇന്ന് ഫുള്‍കോര്‍ട്ട് ചേരും

ന്യുഡല്‍ഹി: സൊറാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡജ് ലോയയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹരജി തളളിയ സൂപ്രീം കോടതി നടപടിയെ തുടര്‍ന്ന ചീഫ് ജസ്റ്റിസിനെ ഇംപിച്ച് ചെയ്യാനുളള പ്രതിപക്ഷനീക്കത്തെ പ്രതിരോധിക്കാന്‍ സുപ്രീം കോടതി എ ജിയുടെ സഹായം തേടി.

ചീഫ് ജസ്റ്റിസിനെതിരായ മാധ്യമ വാര്‍ത്തകള്‍ തടയുന്നതിനായി നല്‍കിയ സ്വാകാര്യ ഹരജി പരിഗണിക്കവെ തങ്ങള്‍ വളരെ പ്രയാസം അനുഭവിക്കുന്നതായി ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷന്‍ എന്നിവര്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന മാധ്യമ ചര്‍ച്ചകള്‍ നിയന്ത്രിക്കുന്നതിനായി ഇരുവരും പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിച്ചില്ല.

അതെസമയം, ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുളള പ്രതിപക്ഷ നീക്കത്തെ പ്രതിരോധിക്കുന്നത് സമ്പന്ധിച്ച് ചര്‍ച്ച ചെയ്യാനായി കോടതി ഇന്ന് ഫുള്‍ക്കോര്‍ട്ട് ചേരും. അതെസമയം ചീഫ് ജസ്റ്റിസ് ഭരണഘടന ദുരൂപയോഗം ചെയ്‌തെന്നും അതിനെ പ്രതിരോധിക്കാന്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം.

Top Stories
Share it
Top