കര്‍ണാടകയില്‍ ലിംഗായത്ത് - വീരശൈവ വിഭാഗക്കാര്‍ ഏറ്റുമുട്ടുന്നു

കലബുറഗി: കര്‍ണാടകയിലെ കലബുറഗിയില്‍ ലിംഗായത്ത് സമുദായാംഗങ്ങളും വീരശൈവ സമുദായക്കാരും തമ്മില്‍ സംഘര്‍ഷം. ലിംഗായത്ത് സമുദായത്തെ പ്രത്യേകമതവിഭാഗമായി...

കര്‍ണാടകയില്‍ ലിംഗായത്ത് - വീരശൈവ വിഭാഗക്കാര്‍ ഏറ്റുമുട്ടുന്നു

കലബുറഗി: കര്‍ണാടകയിലെ കലബുറഗിയില്‍ ലിംഗായത്ത് സമുദായാംഗങ്ങളും വീരശൈവ സമുദായക്കാരും തമ്മില്‍ സംഘര്‍ഷം. ലിംഗായത്ത് സമുദായത്തെ പ്രത്യേകമതവിഭാഗമായി പ്രഖ്യാപിക്കുന്നതിനു കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് സംഘര്‍ഷം. മുഖ്യമന്ത്രിയില്‍ നിന്നുണ്ടായ അനുകൂല നിലപാട് ആഘോഷമാക്കാനായി ലിംഗായത്ത് അംഗങ്ങള്‍ കൂട്ടമായി പട്ടേല്‍ സര്‍ക്കിളില്‍ എത്തിയിരുന്നു. അതിനിടെ ഒരുകൂട്ടം വീരശൈവ സമുദായക്കാര്‍ പട്ടേല്‍ സര്‍ക്കിളിലേക്ക് ഇരച്ചെത്തുകയും സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധിക്കുകയും ചെയ്തു.

ലിംഗായത്ത് അംഗങ്ങളെ ചെരിപ്പൂരി അടിക്കുമെന്ന് വീരശൈവ പ്രവര്‍ത്തകര്‍ വെല്ലുവിളിക്കുകയും അത് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുകയുമായിരുന്നെന്ന് പ്രാദേശിക ചാനലായ പബ്ലിക് ടിവി റിപോര്‍ട്ട് ചെയ്തു. വീരശൈവ വിഭാഗക്കാര്‍ സിദ്ധരാമയ്യയുടെയും ലിംഗായത്ത് നേതാക്കളുടെയും പോസ്റ്ററുകള്‍ കത്തിക്കുകയും ചെയ്തിട്ടുണ്ട്.

Story by
Read More >>