കളളപ്പണം നല്‍കിയാലും മതി; ആര്‍എസ്എസിനുവേണ്ടി പ്രവര്‍ത്തിക്കാം ഇന്ത്യന്‍ മാധ്യമ മുതലാളിമാര്‍

ന്യൂഡല്‍ഹി: സംഘപരിവാര്‍ അനുകൂല തരംഗം സൃഷ്ടിക്കാന്‍ വേണ്ടി വ്യാജ വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമഭീമന്‍മാര്‍ കോടികള്‍ ആവശ്യപ്പെടുന്ന വീഡിയോകള്‍...

കളളപ്പണം നല്‍കിയാലും മതി; ആര്‍എസ്എസിനുവേണ്ടി പ്രവര്‍ത്തിക്കാം ഇന്ത്യന്‍ മാധ്യമ മുതലാളിമാര്‍

ന്യൂഡല്‍ഹി: സംഘപരിവാര്‍ അനുകൂല തരംഗം സൃഷ്ടിക്കാന്‍ വേണ്ടി വ്യാജ വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമഭീമന്‍മാര്‍ കോടികള്‍ ആവശ്യപ്പെടുന്ന വീഡിയോകള്‍ കോബ്രപോസ്റ്റ് പുറത്തുവിട്ടു. ചില മാദ്ധ്യമ സ്ഥാപനങ്ങള്‍ അവരുടെ ബിസിനസ് താല്‍പര്യാഥം 2019 പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്തി വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് രണ്ട് മാസം മുമ്പ് കോബ്ര പോസ്റ്റ് പുറത്തുവിട്ടിരുന്നു. ഇതിനോടനുബന്ധിച്ച് രാജ്യത്തെ വന്‍കിട പത്രങ്ങളിലെയും ടിവി ചാനലുകളിലേയും മനേജര്‍മാരുടെയും ഉടമകളും നടത്തിയ ചര്‍ച്ചയുടെ ഒളിക്യാമറ ദൃശ്യമാണ് കോബ്രപോസ്റ്റ് പുറത്തുവിട്ടത്. കോബ്രപോസ്റ്റിന്റെ വെള്ളിയാഴ്ചത്തെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് മാധ്യമങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത്. കോടികള്‍ വാഗ്ദാനം നല്‍കിയിട്ടും ബംഗാളില്‍ നിന്ന് അച്ചടിക്കുന്ന ബര്‍ത്തമാന്‍ പത്രിക, ദൈനിക് സമ്പദ് എന്നീ രണ്ട് മാദ്ധ്യമങ്ങളും നിലപാടില്‍ മാറ്റം വരുത്തിയില്ല.
ധനകാര്യമന്ത്രാലയം, ആദായ നികുതി വകുപ്പ്, നിരവധിയായ മാദ്ധ്യമസ്ഥാപനങ്ങള്‍ എന്നിവ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നത് അമ്പരപ്പ് ഉണ്ടാക്കുന്നു. ടൈസ് ഓഫ് ഗ്രൂപ്പ് മേധാവി വീനീത് ജെയിന്‍ ഉള്‍പ്പെടെയുള്ള മാദ്ധ്യമമേധാവികള്‍ വാര്‍ത്തകള്‍ ചെയ്യുന്നതിനായി കോടികള്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കള്ളപ്പണമായാല്‍ പോലും പ്രശ്‌നമില്ലെന്നും ഇവര്‍ പറയുന്നു.

ദി ടൈംസ്‌ നൗ ചാനല്‍, ദി ടൈംസ്‌ ഓഫ് ഇന്ത്യ തുടങ്ങിയ നിരവധി മാധ്യങ്ങള്‍ ടൈംസ് ഗ്രൂപ്പിന്റെ കീഴില്‍ വരുന്നവയാണ്. നോട്ടു നിരോധനസമയത്ത് കമ്പനിയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവസരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികളെ അനുകൂലിച്ച് ടൈസ് ഗ്രൂപ്പ് നിരവധി വാര്‍ത്തകള്‍ നല്‍കിയിരുന്നു. കോബ്രാ പോസ്റ്റിന്റെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പുഷ്പ നാഗ്പൂരിലെ ആര്‍എസ്എസ് കേന്ദ്രവുമായി ബന്ധപ്പെട്ട ആചാര്യ അടല്‍ എന്ന പേരിലാണ് മാദ്ധ്യമ മേധാവികളെ കണ്ടത്. ഒളിക്യാമറ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച ഉച്ചയോടെ യൂടൂബില്‍ അപ്ലോഡ് ചെയ്തു. പത്രങ്ങള്‍, ടിവി ചാനലുകള്‍, വെബ് സൈറ്റുകള്‍, റോഡിയോകള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ എങ്ങനെയാണ് ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കുന്നതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വിനീത് ജെയിന്‍

ദി ടൈംസ്‌ ഗ്രൂപ്പ് ഉടമസ്ഥനും മാനേജിംഗ് ഡയറക്ടറുമായ വിനീത് ജെയിന്‍ ആണ് കോബ്രാപോസ്റ്റിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയ പ്രധാനി. ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കുന്ന പരിപാടികള്‍ നല്‍കുതിനായി 500 കോടി വാഗ്ദാനം ചെയ്തപ്പോള്‍ ജെയിന്‍ ടൈസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് സഞ്ചീവ് ഷായുമായി നിരവധി തവണ വീഡിയോ കോണ്‍വര്‍സേഷനില്‍ പങ്കെടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 2017-ല്‍ ടൈംസ് ഗ്രൂപ്പിന്റെ വരുമാനം 9976 കോടി രൂപയാണ്. 500 കോടി എത് ഇവരുടെ വരുമാനത്തിന്റെ അഞ്ച് ശതമാനത്തിനോട് അടുത്ത് മാത്രമാണ്. പണം എങ്ങനെ കൈമാറണമെന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ജെയിനും ഷായും പറയുന്നുണ്ട്. ഇതോടെ വന്‍കിട കമ്പനികള്‍ എങ്ങനെയാണ് കള്ളപണം വെളുപ്പിക്കുന്നതെന്ന് മനസിലായെന്ന് കോബ്രാ പോസ്റ്റ് വിശദീകരിക്കുന്നു.

കാലി പുരി

ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കുന്നതില്‍ കമ്പനിയ്ക്ക് വിരോധമില്ലെന്ന് ഇന്ത്യ ടുഡേ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കാലി പുരി പറഞ്ഞു. അയോധ്യ വിഷയം വിവാദമായ സമയത്ത് ഇന്ത്യ ടുഡേ ഗ്രൂപ്പ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. നിങ്ങളുടെ ആശയത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ എഡിറ്റോറിയലിന്റെ നിലപാടിനെതിരായ തീരുമാനങ്ങള്‍ നിങ്ങളെടുത്താല്‍ വിമര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി. ജനങ്ങളെ രണ്ട് തട്ടിലാക്കുന്ന വാര്‍ത്തകള്‍ ചെയ്യില്ലെന്ന് പറഞ്ഞ് പുഷ്പ ശര്‍മ്മയുമായി തര്‍ക്കിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പ് സമയത്ത് എല്ലാം കവര്‍ ചെയ്യണമെന്ന തീരുമാനത്തില്‍ ഇരുകൂട്ടരും സമ്മതിച്ചു. ടിവി ടുഡേ മേധാവി രാഹുല്‍ കുമാര്‍ ഷായുമായി പുഷ്പ ശര്‍മ്മ നേരത്തെ സംഘപരിവാര്‍ അജണ്ടകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാറിന്റെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ സന്തോഷമാണൊണ് അദ്ദേഹം വ്യക്തമാക്കിയത്. ചര്‍ച്ചയ്ക്ക് ശേഷമാണ് കാലിപുരിയുമായി സംസാരിച്ചത്. ക്യാമ്പനിംഗിനായി 275 കോടി രൂപയാണ് വാഗ്ദാനം നല്‍കിയത്. 2017 ലെ കമ്പനിയുടെ ആസ്തിയുടെ 20 ശതമാനമാണ് ഇത്.

കോബ്ര ഓളിക്യാമറ പിടിയിലായത് 25 മാധ്യമ സ്ഥാപങ്ങള്‍

കോബ്ര പോസ്റ്റിന്റെ രണ്ടാമത്തെ ഒളിക്യാമറ ഓപറേഷന്‍ 136 ല്‍ കുടങ്ങിയത് 25 മാധ്യമ സ്ഥാപനങ്ങള്‍. വലിയ ബിസിനസ് താത്പര്യങ്ങളാണ് ഇവരെ ഒളിക്യാമറയില്‍ കുടുക്കിയതെന്ന് കോബ്രപോസ്റ്റ് പറയുന്നു. ഒളിക്യാമറ ദൗത്യത്തിനായി 27 മാധ്യമസ്ഥാപനങ്ങളെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബര്‍ത്തമാന്‍ പത്രിക, ദൈനിക് സമ്പദ് എിവ ഒഴികെ മറ്റെല്ലാവരും ഇതില്‍ വീണുപോയി. ടൈസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ ഗ്രൂപ്പ് എന്നിവയ്ക്ക് പുറമേ ഹിന്ദുസ്ഥാന്‍ ടൈംസ്, സീ ന്യൂസ്, നെറ്റ് വര്‍ക്ക് 18, സ്റ്റാര്‍ ഇന്ത്യ, എബിപി ന്യൂസ്, ദൈനിക് ജാഗര, റേഡിയോ വ, റെഡ് എഫ്എം, ലോക്മത്, എബിഎന്‍ ആന്ധ്ര ജ്യോതി, ടിവി5, ദിനമലര്‍, ബിഗ് എഫ്എം, കെ ന്യൂസ്, ഇന്ത്യ വോയ്സ്, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, എംവിടിവി, ഓപ്പണ്‍ മാഗസിന്‍ ഇന്നിവരാണ് കോബ്രാപോസ്റ്റിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയത്. ഒളിക്യാറ ദൃശ്യങ്ങളില്‍ ദൈനിക് ഭാസ്‌കറും കുടുങ്ങിയെങ്കിലും ദില്ലി ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാല്‍ ഈ വീഡിയോ പുറത്തുവിടാന്‍ സാധിച്ചില്ല. ഈ വിധിക്കെതിരെ കോടതിയില്‍ പോകുമെന്ന് കോബ്ര പോസ്റ്റ് പറഞ്ഞു.

നിങ്ങള്‍ കോടികള്‍ നല്‍കിയാല്‍ എഡിറ്റോയിയല്‍ വാര്‍ത്തകള്‍ നല്‍ക്കാന്‍ നിര്‍ബന്ധിതരാകും: ഹിന്ദുസ്ഥാന്‍ ടൈംസ്

കോബ്രാ പോസ്റ്റിന്റെ ദൃശ്യങ്ങളില്‍ കുടുങ്ങിയ പ്രധാന മാധ്യമസ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ ടൈംസ്. കോടികള്‍ പരസ്യമായി ലഭിക്കുമ്പോള്‍ എഡിറ്റോറിയല്‍ വാര്‍ത്തകള്‍ നല്‍ക്കാന്‍ നിര്‍ബന്ധിതരാകുമൊണ് ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയ ലിമിറ്റഡ് അസോസിയേറ്റഡ് വൈസ് പ്രസിഡന്റ് അവേഷ് ബെന്‍സല്‍ പറഞ്ഞത്. രണ്ട് തരത്തില്‍ മാധ്യമങ്ങളെ സ്വാധീനിക്കാമൊണ് ബെന്‍സല്‍ പറയുന്നത്. കമ്പനിയ്ക്ക് വേണ്ടി കോടികള്‍ ചിലവഴിക്കുകയാണ് ഒരു വഴി. ഇതോടെ വിമര്‍ശനങ്ങള്‍ കുറയ്ക്കാനും നല്ല വാര്‍ത്തകള്‍ കൂടുതല്‍ നല്‍ക്കാനും എഡിറ്റോറിയല്‍ നിര്‍ബന്ധിതരാകുമെന്ന് ബെന്‍സല്‍ പറഞ്ഞു. ഇതല്ലെങ്കില്‍ നല്ല പിആര്‍ കമ്പനിയെ സമീപിച്ചാല്‍ അവര്‍ വഴി വാര്‍ത്തകളെ സ്വാധീനിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മിക്ക മാദ്ധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയ നേതാക്കളുടെതോ, അവരുടെ നിയന്ത്രണത്തിലുള്ളതോ, പ്രാദേശീകമായതോ ആയതിനാല്‍ അവരുടെ നേതാക്കന്‍മാരുടെ ശബ്ദമാകാന്‍ ശ്രമിക്കുന്നതായ കോബ്രാ പോസ്റ്റ് എഡിറ്റര്‍ അനിരുദ്ധാ ബഹല്‍ പറഞ്ഞു. ആന്ധ്രയിലെ പ്രധാന ന്യൂസ് ചാനലായ എ.ബി.എന്‍ ആന്ധ്രാ ജ്യോതിയുടെ രക്ഷാധികാരിയാണ് മുഖ്യമന്ത്രിയും തെലുങ്ക്ദേശം പാര്‍ട്ടി അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. ഇക്കാര്യം ചാനല്‍ ചീഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഇ.വി ശശിധര്‍ സ്ഥിരീകരിക്കുന്നുമുണ്ട്. ''ടി.ഡി.പിയുമായി ഞങ്ങള്‍ക്ക് മികച്ച ബന്ധമാണുള്ളത്, ആന്ധ്രാ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വിതരണാവകാശം ഞങ്ങള്‍ക്കാണ്'' ഇ.വി ശശിധര്‍ പറയുന്നു.

തെലുങ്ക്ദേശം പാര്‍ട്ടിയെ കൂടാതെ ബി.ജെ.പിയുമായും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായും അടുപ്പമുണ്ടെന്നും പത്രമായ ആന്ധ്രാ ജ്യോതി വഴി കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നും ഇ.വി ശശിധര്‍ പറയുന്നുണ്ട്. കമ്പനി മേധാവികള്‍ കൂടാതെ തലപ്പത്തിരിക്കുന്ന മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരും കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറാ ഓപ്പറേഷനില്‍ കുടുങ്ങിയിട്ടുണ്ട്. സീ മീഡിയ റീജിണല്‍ ന്യൂസ് വിഭാഗം സി ഇ ഒ പുരുഷോത്തം വൈഷ്ണവ് രാഷ്ട്രീയ പ്രതിയോഗികളെ ഇടിച്ചുകെട്ടി വാര്‍ത്ത നല്‍കാന്‍ തയ്യാറാണെന്ന് കോബ്രാ പോസ്റ്റിന്റെ അന്വേഷണ സംഘത്തോട് സമ്മതിക്കുന്നുണ്ട്. ''നിങ്ങള്‍ നല്‍കുന്ന ഉള്ളടക്കത്തിനനുസരിച്ച് ഞങ്ങള്‍ വാര്‍ത്തകളുണ്ടാക്കും, ഞങ്ങളുടെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നിങ്ങള്‍ക്കായി നടത്താം'' അദ്ദേഹം പറയുന്നുണ്ട്. മറ്റൊരു ചാനലും ഇത്രയും കാര്യങ്ങള്‍ ചെയ്യില്ലെന്നും അദ്ദേഹം വാദിക്കുന്നുണ്ട്. മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കകത്തെ ആര്‍ എസ് എസ് സ്വാധീനത്തിന്റെ സത്യാവസ്ഥയും ഹിന്ദുത്വ അജണ്ടയും കണ്ടെത്തുന്നതിനായിരുന്നു കോബ്രാ പോസ്റ്റിന്റെ ഈ അന്വേഷണം. മിക്ക മാദ്ധ്യമ സ്ഥാപനങ്ങലും ബി.ജെ.പിയുമായുള്ള ബന്ധം തുറന്നു സമ്മതിക്കുകയും കമ്പനിക്ക് രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ബന്ധം സമ്മതിക്കുകയും ചെയ്യുന്നുണ്ട്.

കോബ്രാ പോസ്റ്റിന്റെ അന്വേഷണത്തില്‍ ബിഗ് എഫ്.എം സീനിയര്‍ ബിസിനസ് പാങ്കാളി അമിത് ചൗധരി ബിജെപി ബന്ധം സമ്മതിക്കുന്നുണ്ട്. ബിഗ് എഫ്.എമ്മും ബി.ജെ.പിയുമം തമ്മിലുള്ള ബന്ധം ഉറപ്പുള്ളതാണെന്നും റിലയന്‍സ് എല്ലായിപ്പോഴും ബിജെപിയെ പിന്തുണയ്ക്കുന്നതാണെന്നും ചൗധരി പറയുന്നുണ്ട്. ഇതേ രീതിയില്‍ തന്നെയാണ് ആര്‍ പി സഞ്ജീവ് ഗോയന്‍കെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍ മാഗസീനും ആര്‍എസ്എസ് ബന്ധം സ്ഥരീകരിക്കുന്നത്. 'ആചാര്യജി, തിരക്കുകളുള്ള നിങ്ങള്‍ക്ക് എല്ലായ്‌പ്പോയും ഓപ്പണ്‍ മാഗസിന്‍ വായിക്കാന്‍ പറ്റിയിട്ടുണ്ടാകില്ല. എനിക്ക് നിങ്ങളോട് ഒരു കാര്യമെ പറയാനുള്ളൂ. ഞങ്ങള്‍ പിന്തുണയ്ക്കുന്നതു പോലെ ആര്‍എസ്എസിനെ ആരും പിന്തുണച്ചിട്ടില്ല'', ഓപ്പണ്‍ മാഗസിന്‍ റീജിണല്‍ സെയില്‍സ് ഹെഡ് ബസബ് ഘോഷ് പറയുന്നു.

കോബ്രാ പോസ്റ്റിന്റെ ഓപ്പറേഷന്‍ 136 ന്റെ ആദ്യ ഭാഗത്തില്‍ 17 മാദ്ധ്യമ സ്ഥാപനങ്ങളാണ് കുടുങ്ങിയിരുന്നത്. നോര്‍ത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട പത്രങ്ങളുടെയും ചാനലുകളുടെയും മോധാവികളോടാണ് ആദ്യഘട്ടത്തില്‍ സംസാരിച്ചിരുന്നത്. 2017 ലെ വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍ ഇന്ത്യയ്ക്ക് ലഭിച്ച സ്ഥാനമാണ് ഓപ്പറേഷന്റെ പേരായി സ്വീകരിച്ചത്. പ്രാധാനനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത ആളായ രജത് ശര്‍മ്മ എഡിറ്ററായ ഇന്ത്യാ ടുഡേ, ഹിന്ദിയിലെ പ്രമുഖ പത്രമായ ദൈനിക് ജാഗരന്‍, ഉത്തര്‍പ്രദേശ് ചാനലായ ഹിന്ദി ഖബാര്‍, എസ്എബി ഗ്രൂപ്പ്, സീ ഗ്രൂപ്പിന്റെയും ദൈനിക് ഭാസ്‌കറിന്റെയും ഉടമസ്ഥതയിലുള്ള ഇംഗ്ലീഷ് പത്രമായ ഡിഎന്‍എ, അമര്‍ ഉജാല, ന്യൂസ് ഏജന്‍സിയായ യുഎന്‍ഐ, വിനോദ ചാനലായ 9എക്സ് തഷന്‍, ഉത്തര്‍പ്രദേശ് വാര്‍ത്താ ചാനലായ സമാചാര്‍ പ്ലസ്, ഉത്തരാഖണ്ഡിലെ എച്ച്.എന്‍.എന്‍ 24*7, ഹിന്ദി പത്രമായ പഞ്ചാബ് കേസരി, സ്വതന്ത്ര ഭാരത്, ഓണ്‍ലൈന്‍ പോര്‍ട്ടലായ സ്‌കൂപ്പ് ഹൂപ്പ്, റെഡ്ഡിഫ്.കോം, ഇന്ത്യാ വാച്ച്, ഹിന്ദി പത്രമായ ആജ്, സധാന പ്രൈം ന്യൂസ് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ കോബ്രാ പോസ്റ്റ് സമീപിച്ചത്.

തങ്ങളുടെ ആവശ്യത്തോട പൂര്‍ണമായും സഹകരിക്കാമെന്നേറ്റവര്‍ മികച്ച ആസൂത്രണത്തിനും ക്യാമ്പയിനുമായുള്ള വഴികള്‍ പറഞ്ഞു തരികയായിരുന്നുവെന്ന് കോബ്രാ പോസ്റ്റ് എഡിറ്റര്‍ അനിരുദ്ധ് ബഹല്‍ പറഞ്ഞു. സത്യത്തെ വളച്ചൊടിക്കാനും ഉഹാപോഹങ്ങളെ വാര്‍ത്തായാക്കാനുമുള്ള ഇന്ത്യന്‍ മാദ്ധ്യമങ്ങളുടെ താല്‍പര്യവും അന്വേഷണത്തിലൂടെ വെളിപ്പെട്ടതായി കോബ്രാ പോസ്റ്റ് പറയുന്നു.

(ദി വയര്‍ ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പരിഭാഷ)

Story by
Read More >>