ദുരന്തനിവാരണ പരിശീലനത്തിനിടെ വിദ്യാർത്ഥി മരിച്ചു; പരിശീലകൻ അറസ്റ്റിൽ

കോയമ്പത്തൂർ: ദുരന്ത നിവാരണപരിശീലനത്തിനിടെ കോളജ് കെട്ടിടത്തിൽനിന്നു പരിശീലകൻ താഴേക്കു തള്ളിയ വിദ്യാർഥിനി മരിച്ചു. സൺഷെയ്ഡിൽ തലയിടിച്ചു വീണാണ് നരസിപുരം...

ദുരന്തനിവാരണ പരിശീലനത്തിനിടെ വിദ്യാർത്ഥി മരിച്ചു; പരിശീലകൻ അറസ്റ്റിൽ

കോയമ്പത്തൂർ: ദുരന്ത നിവാരണപരിശീലനത്തിനിടെ കോളജ് കെട്ടിടത്തിൽനിന്നു പരിശീലകൻ താഴേക്കു തള്ളിയ വിദ്യാർഥിനി മരിച്ചു. സൺഷെയ്ഡിൽ തലയിടിച്ചു വീണാണ് നരസിപുരം കലൈമകൾ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനി എൻ.ലോകേശ്വരി (19) മരിച്ചത്. പരിശീലകൻ ആർ.അറുമുഖത്തെ അറസ്റ്റ് ചെയ്തു.

തീപിടിത്തമുൾപ്പെടെയുള്ള അത്യാഹിതങ്ങളുണ്ടാകുമ്പോൾ കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടി രക്ഷപ്പെടാൻ കോളജിലെ നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റാണു വ്യാഴാഴ്ച വൈകിട്ടു പരിശീലനമൊരുക്കിയത്. ഇരുപതോളം വിദ്യാർഥികൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സൺഷെയ്ഡിൽ നിന്നു താഴെ വിടർത്തിപ്പിടിച്ച വലയിലേക്കു ചാടി.

എന്നാൽ മടിച്ചു സൺഷെയ്ഡിൽ ഇരുന്ന ലോകേശ്വരിയെ പല വട്ടം നിർബന്ധിച്ച അറുമുഖം, ഒടുവിൽ തോളിൽ പിടിച്ചുതള്ളിയതായി പൊലീസ് പറഞ്ഞു. ഒന്നാം നിലയിലെ സൺഷെയ്ഡിൽ തലയിടിച്ചുവീണ വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

Story by
Read More >>