ജസ്റ്റിസ് കെഎം ജോസഫിനെ വീണ്ടും ശുപാര്‍ശ ചെയ്യാന്‍ ധാരണ

Published On: 2018-05-11 11:15:00.0
ജസ്റ്റിസ് കെഎം ജോസഫിനെ വീണ്ടും ശുപാര്‍ശ ചെയ്യാന്‍ ധാരണ

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്യും. ഇന്നുചേര്‍ന്ന കൊളീജിയം യോഗത്തിലാണ് കേന്ദ്രത്തോട് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ ധാരണയായത്. ബുധനാഴ്ച വീണ്ടും കൊളീജിയം യോഗം ചേരും. കെഎം ജോസഫിനൊപ്പം മറ്റ് ജഡ്ജിമാരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് യോഗം.

Top Stories
Share it
Top