സുപ്രീം കോടതി ജസ്റ്റിസായി കെഎം ജോസഫിന്റെ പേര് വീണ്ടും ഉന്നയിച്ച് കൊളീജിയം

Published On: 19 July 2018 3:00 AM GMT
സുപ്രീം കോടതി ജസ്റ്റിസായി  കെഎം ജോസഫിന്റെ പേര് വീണ്ടും ഉന്നയിച്ച് കൊളീജിയം

വെബ്ഡസ്‌ക്: ഉത്തരാഖണ്ഡ് ഹൈക്കോടതി ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി ജസ്റ്റിസായി ഉയര്‍ത്തണമെന്ന ശിപാര്‍ശ സര്‍ക്കാറിന് അയക്കാന്‍ കൊളീജിയം വീണ്ടും തിരുമാനിച്ചതായി റിപ്പോര്‍ട്ട്. ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് നേരത്തെ കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നുവെങ്കിലും സര്‍ക്കാര്‍ അത് തളളുകയായിരുന്നു.

കെഎം ജോസഫിനു പുറമെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒറിസാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരന്‍ എന്നിവരേയും കൊളീജിയം പരിഗണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബാനര്‍ജിയെ ജസ്റ്റിസായി ഉയര്‍ത്തുന്നതോടെ സുപ്രീം കോടതി വനിതാജഡ്ജിമാരുടെ എണ്ണം മൂന്നാകും.

Top Stories
Share it
Top