ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായത് ഉത്തര്‍പ്രദേശില്‍

Published On: 2018-03-14 09:45:00.0
ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായത് ഉത്തര്‍പ്രദേശില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായത് ഉത്തര്‍പ്രദേശിലെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 822 വര്‍ഗീയസംഘര്‍ഷങ്ങളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായത്. അതില്‍ 195 എണ്ണവും ഉത്തര്‍പ്രദേശിലായിരുന്നു. കര്‍ണാടകയാണ് രണ്ടാംസ്ഥാനത്ത്. 100 വര്‍ഗീയ സംഘര്‍ഷങ്ങളാണ് കര്‍ണാടകയിലുണ്ടായത്. 2016ല്‍ രാജ്യത്ത് ഇത്തരത്തില്‍ 703 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. 2015ല്‍ ഇത് 751 ആയിരുന്നു.

Top Stories
Share it
Top