ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പാക് മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതായി റിപോര്‍ട്ട്

ന്യൂഡല്‍ഹി: മാധ്യമ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ പാക് മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതായി പരാതി. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം...

ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പാക് മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതായി റിപോര്‍ട്ട്

ന്യൂഡല്‍ഹി: മാധ്യമ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ പാക് മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതായി പരാതി. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിച്ച 15ാമത് ഏഷ്യാ മീഡിയ സമ്മിറ്റില്‍ പങ്കെടുക്കാന്‍ അധികൃതരുടെ ക്ഷണപ്രകാരം എത്തിയതായിരുന്നു മുനീസ ഹാഷ്മിയെന്ന പാക് മാധ്യമപ്രവര്‍ത്തക.

പ്രശസ്തനായ പാക് കവി ഫായിസ് അഹമ്മദിന്റെ മകളാണ് മുനീസ. പരിപാടിയില്‍ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്ന മുനീസയെ പ്രാസംഗികരുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മുനീസയുടെ പേര് പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യുകയോ അവര്‍ക്കായി മുറിയൊരുക്കുകയോ ചെയ്തില്ലെന്നാണ് പരാതി. ഇത് ശ്രദ്ധയില്‍ പെട്ടതോടെ അധികൃതര്‍ സൗകര്യമൊരുക്കിയെങ്കിലും അവര്‍ പരിപാടയില്‍ പങ്കെടുക്കാതെ മടങ്ങി.

Story by
Read More >>