കോണ്‍ഗ്രസ് ഇന്ത്യയുടെ ശബ്ദമാകണം; രാഹുല്‍ ഗാന്ധി

Published On: 2018-07-22 07:30:00.0
കോണ്‍ഗ്രസ് ഇന്ത്യയുടെ ശബ്ദമാകണം; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയുടെ ആദ്യ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അദ്ധ്യക്ഷതയിലുള്ള ആദ്യ പ്രവര്‍ത്തക സമതിയോഗമാണിത്.

വര്‍ത്തനമാനത്തില്‍ നിന്ന് ഭാവിയിലേക്കുള്ള പാലമാകേണ്ടത് കോണ്‍ഗ്രസാണ്. ഇന്ത്യയിലെ പീഡിതര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്്, അവര്‍ക്കു വേണ്ടിയാണ് പാര്‍ട്ടിയുടെ പോരാട്ടം, കോണ്‍ഗ്രസിന്റെ കര്‍ത്തവ്യം എന്നത് ഇന്ത്യയുടെ ശബദമാവുക എന്നതാണ്. രാഹുല്‍ പറഞ്ഞു.

കേന്ദ്ര ഭരണത്തില്‍ നിന്നും ബി.ജെ.പിയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നതിനാലാണ് മോദിയുടെ മുഖത്ത് പരവശം കാണുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്തെ ജനാധിപത്യത്തെ വിട്ടുവീഴ്ച ചെയ്യുന്ന ഭരണത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക എന്നത് കോണ്‍ഗ്രസിന്റെ കര്‍ത്തവ്യമാണെന്നും സോണിയ പറഞ്ഞു.

ആത്മ പ്രശംസയും പൊള്ള വാദങ്ങളും മാത്രമുള്ള സംസ്‌കാരത്തെ തള്ളികളയണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. 2020ഓടെ കര്‍ഷിക മേഖലയിലെ വരുമാനം ഇരട്ടിയാക്കുമെന്നാണ് മോദിയുടെ പ്രഖ്യാപനം. കാര്‍ഷിക മേഖലയിലെ വളര്‍ച്ച് 14 ശതമാനം പോലും ആയിട്ടില്ല, മന്‍മോഹന്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം കഴിഞ്ഞ് നാലു മാസത്തിനു ശേഷം പുനഃസംഘടിപ്പിച്ച പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. 23 സ്ഥിരം അംഗങ്ങളും 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളും അടക്കം 51 അംഗങ്ങള്‍. ഇതിന് പുറമെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളെയും പിസിസി അധ്യക്ഷന്മാരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

Top Stories
Share it
Top