അംപതി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം, മേഘാലയയില്‍ വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷി

Published On: 2018-05-31 10:15:00.0
അംപതി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം, മേഘാലയയില്‍ വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷി

ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടന്ന മേഘാലയയിലെ അംപതി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വിജയം. ഇതോടെ മേഘാലയ നിയമസഭയില്‍ 20 സീറ്റോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. രണ്ട് സീറ്റില്‍ മത്സരിച്ച
മുന്‍ മുഖ്യമന്ത്രി മുഗുല്‍ സാഗ്മ സോങ്‌സ്‌ക സീറ്റ് നിലനിര്‍ത്തി അംപതിയില്‍ നിന്നും രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുഗുല്‍ സാഗ്മയുടെ മകള്‍ മിയാനി ഡി ഷിറ 3191 വോട്ടിനാണ് വിജയിച്ചത്. ഭരണകക്ഷിയായ എന്‍.പി.പിയാണ് രണ്ടാം സ്ഥാനത്ത്. 90.42 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ നടന്നത്.

20 സീറ്റോടെ മേഘാലയയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പിയെയും പ്രാദേശിക കക്ഷികളെയും കൂട്ടുപിടിച്ച് ഭരിക്കുന്ന നാഷണല്‍ പപിപ്പിള്‍സ് പാര്‍ട്ടിക്ക് (എന്‍.പി.പി) 20 സീറ്റാണുള്ളത്.

Top Stories
Share it
Top