മിസോറാമില്‍ കോണ്‍ഗ്രസ്സ്-ബിജെപി സഖ്യം

ഗുവാഹതി: മിസോറാമില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ സഖ്യം. മിസോറാമിലെ ചക്മ ഗോത്രമേഖലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലാണ് അധികാരം നിലനിര്‍ത്താന്‍...

മിസോറാമില്‍ കോണ്‍ഗ്രസ്സ്-ബിജെപി സഖ്യം

ഗുവാഹതി: മിസോറാമില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ സഖ്യം. മിസോറാമിലെ ചക്മ ഗോത്രമേഖലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലാണ് അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സ് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടത്. ബുദ്ധമത വിഭാഗത്തിന്റെ സ്വയംഭരണ കേന്ദ്രമാണിത്. കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

20 സീറ്റുകളില്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ്സ് ആറു സീറ്റുകളും ബിജെപി അഞ്ചു സീറ്റുകളുമാണ് നേടിയത്. ബിജെപി നേതൃത്വത്തിലുള്ള വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യത്തിലെ ഘടകമായ എംഎന്‍എഫ് എട്ടു സീറ്റുകളും നേടി. പ്രതിപക്ഷത്തിരിക്കുന്ന എംഎന്‍എഫിന് അധികാരം കിട്ടുമെന്ന സാഹചര്യം വന്നപ്പോഴാണ് പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇത്തരത്തിലൊരു നീക്കം നടത്തിയത്.

അതേസമയം, തിരഞ്ഞെടുപ്പില്‍ ബിജെപിയുടെയും എംഎന്‍എഫിന്റെയും വിജയത്തില്‍ അഭിനന്ദനമറിയിച്ചുകൊണ്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. ബിജെപിയുമായി എംഎന്‍എഫ് സഖ്യത്തിലേര്‍പ്പെടുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ എംഎന്‍എഫുമായി സഖ്യത്തിലേര്‍പ്പെടേണ്ടതില്ലെന്ന് ബിജെപി പ്രാദേശിക നേതൃത്വം തീരുമാനിക്കുകയായിരുന്നു.

Story by
Read More >>