കോണ്‍ഗ്രസ് മൊബൈല്‍ ആപ്പ് ഡിലീറ്റ് ചെയ്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ ആപ്പ് നമോയില്‍ നിന്ന് ഇന്ത്യകാരുടെ വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍...

കോണ്‍ഗ്രസ് മൊബൈല്‍ ആപ്പ് ഡിലീറ്റ് ചെയ്തു


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ ആപ്പ് നമോയില്‍ നിന്ന് ഇന്ത്യകാരുടെ വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മൊബൈല്‍ ആപ്പ് ഡിലീറ്റ് ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മൊബൈല്‍ ആപ്പ് ആണ് ഡിലീറ്റ് ചെയ്തത്. ആപ്പ് ഡിലീറ്റ് ചെയ്ത വിവരം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ തലവന്‍ ദിവ്യ സ്പന്ദന ട്വിറ്ററിലൂടെ അറിയിച്ചു. ആപ്പിന്റെ യുആര്‍എല്‍ കോര്‍ഡ് താത്കാലികമായി മരവിപ്പിച്ചെന്നും കോണ്‍ഗ്രസ് വെബ്‌സൈറ്റ് വഴിയാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്പായ നരേന്ദ്രമോദി ആപ്പ് ഉപയോഗിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ടാപ്പ് ചോര്‍ത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ആപ്പ് ഡിലീറ്റ് ചെയ്തത്. കോണ്‍ഗ്രസ് നീക്കംബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവച്ചിരിക്കുകയാണ്.


മോദിയുടെ ആപ്പില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതിനെ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പരിഹസിച്ചിരുന്നു. 'ഞാന്‍ നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. നിങ്ങള്‍ എന്റെ ആപ്പ് ഉപയോഗിച്ചാന്‍ നിങ്ങളുടെ വിവരങ്ങള്‍ ഞാന്‍ ചോര്‍ത്തും' എന്നായിരുന്നു ട്വീറ്റ്. മോദി പ്രധാനമന്ത്രിപദം ദുരുപയോഗം ചെയ്തു എന്നും പ്രധാനമന്ത്രിക്ക് ജനങ്ങളോട് സംവദിക്കാന്‍ ഒദ്യോഗിക ആപ്പ് നിലവിലുള്ളപ്പോള്‍ എന്തിനാണ് മറ്റൊരു ആപ്പ് എന്നും രാഹുല്‍ ഇന്ന് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി നടത്തിയത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ വിമര്‍ശിച്ച അതേ രീതിയില്‍ 'ഞാന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനാണ്. നിങ്ങള്‍ ഞങ്ങളുടെ ആപ്പില്‍ അംഗമായാല്‍ നിങ്ങളുടെ വിവരങ്ങള്‍ സിംഗപ്പൂരിലെ എന്റെ സുഹൃത്തുകള്‍ക്ക് കൈമാറാം' എന്നാണ് ബിജിപി പ്രവര്‍ത്തകരുടെ ട്വീറ്റ്.


Story by
Read More >>