കോണ്‍ഗ്രസിന് ആര്‍.എസ്.എസിനെ അറിയില്ല: എം.ജി വൈദ്യ

Published On: 2018-06-07 03:45:00.0
കോണ്‍ഗ്രസിന് ആര്‍.എസ്.എസിനെ അറിയില്ല: എം.ജി വൈദ്യ

വെബ്ഡസ്‌ക്: 1963 ലെ റിപബ്ലിക് പരേഡില്‍ പങ്കെടുക്കുന്നതിനായി ജവഹര്‍ലാല്‍ നെഹ്രു ആര്‍.എസ്.എസ്സിനെ ക്ഷണിച്ചിരുന്നതായി ആര്‍.എസ്.എസ് മുന്‍ വക്താവ് എം.ജി വൈദ്യ. പരേഡില്‍ 3,000 സ്വയം സേവകര്‍ പങ്കെടുത്തിരുന്നുവെന്നും വൈദ്യ വെളിപ്പെടുത്തി. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് നാഗപൂരില്‍ നടക്കുന്ന ആര്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ദി ഹിന്ദു പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വൈദ്യയുടെ പരാമര്‍ശം.

''കോണ്‍ഗ്രസിന് ആര്‍.എസ്.എസിനെ അറിയില്ല. കോണ്‍ഗ്രസുകാര്‍ കരുതുന്നത് ആര്‍.എസ്.എസ് എന്നാല്‍ ബി.ജെ.പി യാണെന്നാണ്. അവരുടെ എതിര്‍പ്പ് ബി.ജെ.പിയോടാണ്. എന്നാല്‍ ആര്‍.എസ്.എസ് ബി.ജെ.പിയല്ല. സമൂഹത്തിന്റെ ആകെ സംഘടനയാണ് ആര്‍.എസ്.എസ്. സമൂഹത്തിനകത്തെ ഒരു സംഘടനയല്ല. സമൂഹത്തിന് വ്യത്യസ്ത സ്ട്രീമുകളുണ്ട് അതിലെ ഒരോ സ്ട്രീമിലും ആര്‍.എസ്.എസിന് സ്വാധീനമുണ്ട്. ഉപദേശം ആവശ്യമുളളപ്പോള്‍ മാത്രം ബി.ജെ.പി ആര്‍.എസ്.എസിനെ സമീപിക്കും. ബി.ജെ.പിയുടെ കാര്യത്തില്‍ ആര്‍.എസ്.എസ് ഇടപ്പെടാറില്ല. 1934 ല്‍, വര്‍ദ്ധയില്‍ നടന്ന ആര്‍.എസ്.എസ് ക്യാമ്പില്‍ മഹാത്മ ഗാന്ധി പങ്കെടുത്തിരുന്നു. 1965 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറിന്റെ ഉപദേശം തേടിയിരുന്നു.'' വൈദ്യ പറഞ്ഞു.

പ്രണബ് മുഖര്‍ജിയെപോലുളള നേതാക്കള്‍ ആര്‍.എസ്.എസ് പ്ലാറ്റ്‌ഫോമിലേക്ക് വരുമ്പോള്‍ അത് സംഘത്തിന് ഗുണം ചെയ്യുമോയെന്ന ചോദ്യത്തിന് സഹായിക്കുമോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്നായിരുന്ന വൈദ്യയുടെ മറുപടി. അതെസമയം, ഇന്നത്തെ ഉദ്ഘാടന പരിപാടിക്ക് മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ മുഖര്‍ജി കഴിഞ്ഞ ദിവസം തന്നെ നാഗ്പൂരിലെത്തി.


Top Stories
Share it
Top