പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കുമെതിരെ അവകാശലംഘനത്തിനു നോട്ടിസ്

Published On: 2018-07-25 07:00:00.0
പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കുമെതിരെ അവകാശലംഘനത്തിനു നോട്ടിസ്

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് അവകാശ ലംഘന നോട്ടീസ് നല്‍കി.

കോണ്‍ഗ്രസ് നേതാവ് മല്ലിഗാര്‍ജ്ജുന്‍ ഗാര്‍ഖെ, വീരപ്പ മൊയ്‌ലി, കെവി തോമസ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.

2008-ല്‍ ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് വിമാനത്തിന്റെ വിലവിവരങ്ങള്‍ പുറത്തുവിടരുതെന്നാണ് പ്രധാനനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

2008ല്‍ ഉണ്ടാക്കിയ കരാറില്‍ ഇത്തരമൊരു കാര്യം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചു. 58,000 കോടി രൂപയുടെ ഇടപാടില്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഫ്രാന്‍സുമായി 2016ല്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

യുപിഎ ഭരണകാലത്ത് ഓരോ വിമാനത്തിനും 520 കോടി രൂപയ്ക്ക് വിലയിട്ടു ധാരണയായിരുന്ന ഇടപാട് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 1600 കോടി രൂപയായി മാറിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Top Stories
Share it
Top