കോര്‍പ്പറേറ്റുകള്‍ കൈയൊഴിയുന്നു, പൊതു തെരഞ്ഞെടുപ്പിന് ഫണ്ടില്ലാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിന് പണമില്ലായ്മ പ്രശ്‌നങ്ങള്‍...

കോര്‍പ്പറേറ്റുകള്‍ കൈയൊഴിയുന്നു, പൊതു തെരഞ്ഞെടുപ്പിന് ഫണ്ടില്ലാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിന് പണമില്ലായ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാവസായികളില്‍ നിന്നുള്ള സംഭാവനയിലെ കുറവാണ് കോണ്‍ഗ്രസിന് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് മാസമായി കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം വിവിധ സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് സംഭാവന വര്‍ദ്ധിപ്പിക്കാനും നേതാക്കളോട് ചെലവ് ചുരുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യാ സ്പന്ദനയും സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. ''ഞങ്ങള്‍ക്ക് പണിമില്ല, അതേസമയം പുതുതായി രൂപീകരിച്ച ഇലക്ട്രല്‍ ബോണ്ട് പ്രകാരം ബി.ജെ.പിക്ക് ലഭിക്കുന്നതു പോലെ കോണ്‍ഗ്രസിന് സംഭാവനകള്‍ ലഭിക്കുന്നില്ല'', അവര്‍ പറഞ്ഞു.

സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) റിപ്പോര്‍ട്ട് പ്രകാരം 2987 ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നായി 705.81 കോടി രൂപയാണ് മാര്‍ച്ച് 2016 വരെ ബി.ജെ.പിക്ക് ലഭിച്ചത്. ഇതേ കാലയളലില്‍ കോണ്‍ഗ്രിസിന് ലഭിച്ചത് 198.16 കോടിയാണ്. 167 കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മാത്രാമണ് കോണ്‍ഗ്രസിന് സംഭാവന നല്‍കിയത്.

സാമ്പത്തിക പ്രതിസന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തെയും സംഘടനാ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ആവശ്യമായ ഫണ്ടില്ലാതെ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാകില്ലെന്നും പണമില്ലാത്ത പാര്‍ട്ടിയെന്നത് ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയാണെന്നും എ.ഡി.ആര്‍ സ്ഥാപകന്‍ ജഗദീപ് ഛോകാര്‍ പറഞ്ഞു.

Story by
Read More >>