സര്‍ക്കാറുണ്ടാക്കാന്‍ ഇരുപക്ഷവും അവകാശവാദം ഉന്നയിച്ചു, തീരുമാനം ഗവര്‍ണറുടെ കൈയില്‍

Published On: 15 May 2018 12:45 PM GMT
സര്‍ക്കാറുണ്ടാക്കാന്‍ ഇരുപക്ഷവും അവകാശവാദം ഉന്നയിച്ചു, തീരുമാനം ഗവര്‍ണറുടെ കൈയില്‍

ബംഗളൂരു: സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് ബി.ജെ.പിയും കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യവും ഗവര്‍ണറെ കണ്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം തരണമെന്നും ഭൂരിപക്ഷം തെളിയിക്കാനായി ഒരാഴ്ചത്തെ സമയം തരണമെന്നും യദ്യൂരപ്പ ഗവര്‍ണറോട് ആവശ്യപ്പെട്ടു.

സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും കോണ്‍ഗ്രസ് നിരുപാദിക പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമി ഗവര്‍ണറെ അറിയിച്ചു. ഇനി ആരെ സര്‍ക്കാറുണ്ടാക്കാന്‍ ആരെ ക്ഷണിക്കണമെന്ന തീരുമാനം എടുക്കേണ്ടത് ഗവര്‍ണറാണ്. ഈയിടെ തെരഞ്ഞടുപ്പ കഴിഞ്ഞ മേഘാലയയിലും ഗോവയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കാതെ ബി.ജെ.പിക്ക് ഗവര്‍ണര്‍ അവസരം നല്‍കിയിരുന്നു.അതേസമയം സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചില്ലെങ്കില്‍ കോടതിയിലേക്ക് പോകുമെന്ന് കോണ്‍ഗ്ര്‌സ് പ്രതികരിച്ചു.

ജനതാദളിന്റെ നിയമസഭാഗംങ്ങളുടെ യോഗം വെകീട്ട് 6.15ന് ബംഗളൂരുവിലും ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വൈകീട്ട് 7 മണിക്ക് ഡല്‍ഹിയിലും ചേരും

Top Stories
Share it
Top