ബിജെപിക്കെതിരേ ചക്രവ്യൂഹം തീര്‍ക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ്സ് സഖ്യം

കര്‍ണാടകയില്‍ തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസ്സും ജെഡിഎസും ചേര്‍ന്ന് 116 എംഎല്‍എമാരുടെ സത്യവാങ്മൂലം സുപ്രിംകോടതിയില്‍...

ബിജെപിക്കെതിരേ ചക്രവ്യൂഹം തീര്‍ക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ്സ് സഖ്യം

കര്‍ണാടകയില്‍ തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസ്സും ജെഡിഎസും ചേര്‍ന്ന് 116 എംഎല്‍എമാരുടെ സത്യവാങ്മൂലം സുപ്രിംകോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുന്നു. സഖ്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ക്വിന്റ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.

37 ജെഡിഎസ് എംഎല്‍എമാരുടെയും 76 കോണ്‍ഗ്രസ്സ് എംഎല്‍എമാരുടെയും ബഹുജന്‍ സമാജ് പാര്‍ട്ടി, കര്‍ണാടക പ്രജ്ഞാവന്താ പാര്‍ട്ടി എന്നിവയില്‍ നിന്ന് ഓരോ എംഎല്‍എമാരുടെയും സത്യവാങ്മൂലമാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നത്. 116 എംഎല്‍മാരില്‍ ആരെങ്കിലും പിന്നീട്എതിര്‍പാര്‍ട്ടിയിലേക്ക് മാറിയാല്‍ പിന്നീട് കൂറുമാറ്റ നിയമപ്രകാരം നടപടി നേരിടേണ്ടി വരും. സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നതോടെ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാനുള്ള ബിജെപിയുടെ ശ്രമം വിഫലമാവുമെന്നാണ് സഖ്യം കണക്കുകൂട്ടുന്നത്.

Story by
Read More >>