കര്‍ണാടകത്തില്‍ കുമാരസ്വാമി മുഖ്യമന്ത്രി; ബുധനാഴ്ച സത്യപ്രതിജ്ഞ

ബംഗളൂരു: കര്‍ണാടകയില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ യെദ്യൂരപ്പയുടെ രാജിവച്ചതോടെ ജെ ഡി എസ് നേതാവ് കുമാരസ്വാമി...

കര്‍ണാടകത്തില്‍ കുമാരസ്വാമി മുഖ്യമന്ത്രി; ബുധനാഴ്ച സത്യപ്രതിജ്ഞ

ബംഗളൂരു: കര്‍ണാടകയില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ യെദ്യൂരപ്പയുടെ രാജിവച്ചതോടെ ജെ ഡി എസ് നേതാവ് കുമാരസ്വാമി കര്‍ണാടകത്തിന്റെ അടുത്ത മുഖ്യമന്ത്രിയാവും. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കും. തിങ്കളാഴ്ച ഉച്ച 12 മണിക്ക് സത്യപ്രതിജ്ഞ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ തിങ്കളാഴ്ച രാജീവ് ഗാന്ധിയുടെ ചരമദിനമായതിനാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച്, ചടങ്ങ് ബുധനാഴ്ചക്കു മാറ്റുകയായിരുന്നു. ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും.

സര്‍ക്കാര്‍ രൂപീകരിക്കാനായി ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാവുമ്പോള്‍ ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ജി.പരമേശ്വരയാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കും. 30 അംഗ മന്ത്രിസഭയില്‍ മലയാളികളുമുണ്ടെന്ന് റിപ്പോര്‍ട്ട്. വിശ്വാസം തെളിയിക്കാന്‍ 15 ദിവസം ഗവര്‍ണര്‍ അനുവദിച്ചത്.

Story by
Read More >>